തിരുവനന്തപുരം: പിണറായി സർക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ യുവമോർച്ചയുടെ ശക്തമായ പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങളിൽ യുവമോർച്ച നൈറ്റ് മാർച്ച് നടത്തി.
‘യുവജന വഞ്ചനയുടെ ഏഴാണ്ട്, ഇരുട്ടിന്റെ ഏഴാണ്ട്’ എന്ന മുദ്രാവാക്യം ഉയർത്തി പിണറായി സർക്കാറിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തിയ നൈറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടന്ന നൈറ്റ് മാർച്ചുകൾ ജില്ല സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കിഡ്സൺ കോർണറിലേക്ക് നടന്ന മാർച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ജുബിൻ ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബി രതീഷും പാലക്കാട് നടന്ന മാർച്ച് യുവ മോർച്ച ജില്ലാഅദ്ധ്യക്ഷൻ പ്രശാന്ത് ശിവനും ഉദ്ഘാടനം നിർവഹിച്ചു.
തൊഴിലിനായി കേരളത്തിലെ യുവാക്കൾക്ക് മറ്റു രാജ്യങ്ങളിലേക്ക് നാടുവിടേണ്ട ഗതികേടിലേക്ക് പിണറായി സർക്കാർ കൊണ്ടെത്തിച്ചെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. ഗണേഷ് പറഞ്ഞു. കാസർകോട് നടന്ന മാർച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ധനഞ്ചയൻ മധൂർ ഉദ്ഘാടനം ചെയ്തു
Comments