തൃശൂർ: വീട്ടുനമ്പർ അനുവദിച്ച് കിട്ടാൻ കൈക്കൂലി ചോദിച്ച് വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രണ്ട് വർഷം കഠിന തടവും 50,000 രൂപ പിഴയും. തൃശൂർ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.
വീട്ടുനമ്പർ അനുവദിച്ച് നൽകുന്നതിനായി സൗബർ സാദിഖ് എന്നയാൾ നൽകിയ അപേക്ഷ നൽകിയത് അനുവദിക്കാനാണ് ബാലകൃഷ്ണൻ 3,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൗബർ വിജിലൻസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വിജിലൻസിന്റെ നിർദ്ദേശ പ്രകാരം പഞ്ചായത്തിലെത്തിയ പരാതിക്കാരനോട് സെക്രട്ടറി വീണ്ടും പണം ആവശ്യപ്പെടുകയും അത്രയും പണം കൈവശം ഇല്ലെന്ന് പറഞ്ഞ സമയം ഇയാൾ തുക 2,000 ആക്കുകയും ചെയ്തു.
തുടർന്ന് പണം കൈമാറുകയും ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിട്ടയർമെന്റിന് നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിക്കപ്പെടുന്നത്
Comments