മെൽബൺ: അമിതമായി ബാഗേജ് കൈവശം വയ്‌ക്കുന്നതിന് എയർലൈൻ ഈടാക്കുന്ന പിഴ ഒഴിവാക്കുന്നതിനായി ‘സൂത്രപണി’ ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്‌റെ പണി. 19-കാരിയായ അഡ്രിയാന ഒകാംപോയ്‌ക്കെതിരെയാണ് എയർലൈൻ നടപടി സ്വീകരിച്ചത്.
വിനോദയാത്ര പോയി മടങ്ങി വരവെ അഡ്രിയാനയുടെ ബാഗേജിന് അമിതഭാരം ഉണ്ടായിരുന്നു. ഇതിന് എയർലൈൻ പിഴ ഈടാക്കുമെന്നതിനാൽ അവർ അമിതമായുള്ള വസ്ത്രങ്ങൾ പുറത്തേക്കെടുത്തു. ഇവ ഒന്നിന് മീതെ ഒന്നായി ശരീരത്തിൽ ധരിച്ചു. മെലിഞ്ഞിരിക്കുന്ന ശരീര പ്രകൃതിയുള്ള താൻ ഇതോടെ കരടിയുടെ രൂപത്തിന് സമമായെന്ന് അഡ്രിയാന പറയുന്നു. മെൽബണിൽ നിന്ന് അഡീലെയ്ഡിലേക്കുള്ള യാത്രക്കിടെയാണ് യുവതി ഈ സൂത്രം പയറ്റിയത്.
ഏകദേശം അഞ്ചര കിലോയോളം തൂക്കമാണ് ഇത്തരത്തിൽ യുവതി ശരീരത്തിൽ വച്ചു പിടിപ്പിച്ചത്. എന്നാൽ ഇതുതിരിച്ചറിഞ്ഞ എയർലൈൻ അധികൃതർ വിമാനത്തിൽ കയറുന്നതിന് മുമ്പ് അഡ്രിയാനയെ തടഞ്ഞുനിർത്തുകയും യുവതിയിൽ നിന്നും 65 ഡോളർ പിഴയീടാക്കുകയും ചെയ്തു. ഏതാണ്ട് ആറ് ലെയർ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്ന് അഡ്രിയാന പ്രതികരിച്ചു.
Comments