ബെംഗളൂരു: പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. കർണാടകയിലെ തുംകുർ ജില്ലയിലാണ് സംഭവം. ബെംഗളൂരു സ്വദേശിയായ ഭവ്യയാണ് മരിച്ചത്. പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്‌ക്കുന്നതിനിടെയാണ് തീപടർന്ന് പിടിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇരുചക്ര വാഹനത്തിൽ പെട്രോൾ വാങ്ങുന്നതിനായി അമ്മയോടൊപ്പമാണ് ഭവ്യ പമ്പിലെത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരൻ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്‌ക്കുമ്പോൾ ഭവ്യ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ഉടൻ തീപടർന്ന് പിടിക്കുകയുമായിരുന്നു.
മൊബൈൽ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ ഭവ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അമ്മ രത്‌നമ്മയ്‌ക്ക് പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Comments