മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിമൂന്നാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമായി നിരവധിപ്പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചത്. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ സുചിത്രയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാൽ ക്യാമറയ്‌ക്ക് മുന്നിൽ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തിൽ വളരെ മോശം നടനാണെന്നാണ് സുചിത്രയുടെ വാക്കുകൾ.
മോഹൻലാൽ വളരെ ഇമോഷണലാണെന്നും ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കാൻ അദ്ദേഹത്തിനറിയാം. അക്കാര്യം മറ്റാരും അറിയുകയുമില്ല. ഒരു അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്. 1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര.
ലിജോ ജോസ് പെല്ലിശേരി സംവിധാനത്തിൽ മലൈക്കോട്ടൈ വാലിബനും പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാനും ജിത്തു ജോസഫിന്റെ റാം എന്നിവയാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ്, രജനീകാന്തിനൊപ്പമുള്ള തമിഴ് ചിത്രം ജയിലർ എന്നീ ചിത്രങ്ങൾക്കായും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
















Comments