കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാല സുഖം പ്രാപിച്ച ശേഷമുള്ള ഓരോ വാർത്തകളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആശുപത്രി വിട്ടശേഷമാണ് ബാല തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വീണ്ടും സജീവമാകാൻ തുടങ്ങിയത്. ഇപ്പോഴിതാ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബാല. മകൾ പാപ്പു ആശുപത്രിയിൽ കാണാനെത്തിയ വിശേഷങ്ങൾ ബാല തുറന്ന് പറയുന്നു.
ആശുപത്രിയിൽ ആദ്യം അഡ്മിറ്റായപ്പോൾ തന്നെ മകൾ എത്തിയിരുന്നു. ഒരു ജാതിക്കും മതത്തിനും ആർക്കും പിരിക്കാൻ കഴിയാത്തതാണ് അച്ഛൻ മകൾ ബന്ധം. മനുഷ്യനോ ദൈവത്തിനോപോലും അതിന് സാധിക്കില്ല. ആശുപത്രി കിടക്കയിൽ ഏറ്റവും മനോഹരമായ ഒരു വാക്ക് ഞാൻ കേട്ടു. ഇനിയുള്ള ദിവസങ്ങളിലും അത് എന്റെ ഓർമ്മയിൽ ഉണ്ടാകും.
ഈ ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ ഡാഡിയെയാണ്. എന്നാണ് മോൾ പറഞ്ഞത്. ഇംഗ്‌ളീഷിലാണ് പറഞ്ഞത്. അതില്പരം എനിക്ക് ഒന്നും വേണ്ടിയിരുന്നില്ല. അവൾക്കൊപ്പം ഒരുപാട് സമയം ചിലവിടാൻ കഴിഞ്ഞില്ല. എന്റെ ആരോഗ്യസ്ഥിതി ഡൗൺ ആയി കൊണ്ടിരിക്കുകയായിരുന്നു. അത് മോൾ കാണണ്ട എന്ന് വിചാരിച്ചു. എന്റെ ഓർമ്മയിൽ ബാർബി ഡോൾ പിടിച്ച മോളുടെ ചിത്രമാണുള്ളത്. ഇപ്പോഴും എന്റെ വീട്ടിൽ അവൾക്കുള്ള കളിപ്പാട്ടങ്ങൾ ഉണ്ട്. അവൾ ഇത്ര പെട്ടെന്ന് വളർന്നു എന്ന് വിശ്വസിക്കാൻ എനിക്ക് പറ്റുന്നില്ലെന്നായിരുന്നു ബാലയുടെ വാക്കുകൾ.
Comments