തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിൽ. ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തുക. തുടർന്ന് വൈകുന്നേരം 5.30-ന് കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ വസതിയും കേന്ദ്രമന്ത്രി സന്ദർശിക്കും.
കേന്ദ്രമന്ത്രി വി മുരളീധരൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ മുഖ്യാതിഥിയായി ബിഎംഎസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ അഞ്ജലി പട്ടേൽ, വി രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
















Comments