പോർട്ട് മോർസ്‌ബെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഊഷ്മള സ്വീകരണം നൽകി പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ. കാൽ തൊട്ട് നമസ്‌കരിച്ചാണ് നരേന്ദ്രമോദിയെ ജെയിംസ് വരവേറ്റത്. വിമാനമിറങ്ങിയ നരേന്ദ്രമോദിയെ ജെയിംസ് മറാപ്പയെ കെട്ടിപ്പിടിച്ചാണ് വരവേറ്റത്.
കൈകോർത്ത് സംസാരിക്കുന്നതിനിടെ ജെയിെസ് പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ചു. ഇടൻ നരേന്ദ്രമോദി അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് വാരിപ്പുണർന്നു. സാധാരണ സൂര്യാസ്തമയത്തിന് ശേഷം രാജ്യം സന്ദർശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേൽപ്പ് പാപുവ ന്യൂഗിനി നൽകാറില്ല. എന്നാൽ നരേന്ദ്രമോദിയുടെ വരവിൽ എല്ലാ ആചാരങ്ങളും രാജ്യം മാറ്റി വെച്ചു. പ്രാദേശിക സമയം രാത്രി 10-ന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെത്തിയത്. 19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ, ആചാരപരമായ സ്വീകരണം എന്നിവയും നരേന്ദ്രമോദിയ്‌ക്ക് നൽകി. ഇന്ത്യൻ സമൂഹവും സ്വീകരിക്കാനെത്തിയിരുന്നു. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോർപറേഷൻ (എഫ്‌ഐപിഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് നരേന്ദ്രമോദിയെത്തിയത്.
#WATCH | Prime Minister of Papua New Guinea James Marape seeks blessings of Prime Minister Narendra Modi upon latter's arrival in Papua New Guinea. pic.twitter.com/gteYoE9QOm
— ANI (@ANI) May 21, 2023
പാപുവ ന്യൂഗിനിയൻ പ്രധാനമന്ത്രി കാൽ തൊട്ട് വന്ദിക്കുന്ന കാഴ്ച മനസ് നിറയ്‌ക്കുന്നു. ഈ ദൃശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വളരുന്ന ഇന്ത്യയ്‌ക്കുള്ള അംഗീകാരമാണ്. അദ്ദേഹത്തിന്റെ സ്വാധീന ശക്തിയുടെ ഉത്തമ ഉദാഹരമാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.
In a remarkable gesture, the Prime Minister of Papua New Guinea pays respects to the Hon’ble PM Shri @narendramodi Ji by touching his feet.
This profound visual exemplifies India's growth and influence under the leadership of PM Modi. pic.twitter.com/om393wKytA
— Sambit Patra (@sambitswaraj) May 21, 2023
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അനുദിനം വളരുകയാണെന്നും രാജ്യത്തിന്റെ ശക്തി ലോകത്താകമാനം പ്രകടമാണെന്നുമാണ് ബിജെപി വക്താവ് ജയ് വീർ ഷെർഗിൽ വ്യക്തമാക്കിയത്.
As they say respect is earned & this video of Papua New Guinea Prime Minister James Marape greeting PM Modi shows India’s strength, respect in world under strong well meaning leadership of PM @narendramodi Ji . Jai Hind pic.twitter.com/jywF4MlqVi
— Jaiveer Shergill (@JaiveerShergill) May 21, 2023
ഇന്ത്യയ്‌ക്ക് ഇത്രയധികം മതിപ്പും സ്‌നേഹവും ആത്മവിശ്വാസവും ആദരവും നൽകി തരുന്ന ഒരു പ്രധാനമന്ത്രി ഭാരതത്തിനുള്ളതിൽ ഏറെ അഭിമാനം കൊള്ളുന്നു എന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി കുറിച്ചത്. തന്നെ വരവേൽക്കാനെത്തിയ ജെയിംസ് മാറാപ്പെയ്‌ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓർക്കുമെന്നുമാണ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
Wow! Papua New Guinea Prime Minister James Marape touches feet of Indian Prime Minister @narendramodi. Proud to have a @PMOIndia who brings home so much love, confidence and respect for India. pic.twitter.com/opl3LRU1FA
— Vivek Ranjan Agnihotri (@vivekagnihotri) May 21, 2023
















Comments