തിരുവനന്തപുരം : സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കും അവയുടെ ഉടമകൾക്കും ഡ്രൈവർക്കുമെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം. വാഹനങ്ങൾ രൂപമാറ്റം വരുത്താ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ നടപടിയെടുക്കും. മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് സംസ്ഥാന ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ വാഹനങ്ങളുടെ രൂപമാറ്റം പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.
നിയമപരമായ ശിക്ഷാനടപടികൾ കൂടാതെ, ഓരോ മൾട്ടി-കളർ ലൈറ്റിനും ഫ്ലാഷ്‌ലൈറ്റിനും 5,000 രൂപവീതം പിഴ ചുമത്തും. നിർമ്മാതാവിന്റെ യഥാർത്ഥ സവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ ഏതെങ്കിലും തരത്തിലുള്ള രൂപമാറ്റവും നിയമവിരുദ്ധമാണ്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 190-ലെ ഉപവകുപ്പ് (2) പ്രകാരം, റോഡ് സുരക്ഷയ്‌ക്ക് വിരുദ്ധമായി വാഹനം ഓടിക്കുകയോ വാഹനം ഓടിക്കാൻ നൽകുകയോ ചെയ്താൽ മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. മോട്ടോർ വാഹനത്തിന്റെ ഭാഗങ്ങൾ പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള മാറ്റം അനുവദനീയമല്ലെന്നും നിയമത്തിലുണ്ട്.
















Comments