ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക്. ആഗോള നേതൃത്വത്തിന് പ്രധാനമന്ത്രി മോദിയെ ‘ദ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി’ നൽകി ആദരിച്ചു. പ്രധാനമന്ത്രി സിതിവേണി റബുകയിൽ നിന്ന് നരേന്ദ്രമോദി മെഡൽ ഏറ്റുവാങ്ങി.
PM @narendramodi has been conferred the highest honour of Fiji, the Companion of the Order of Fiji. It was presented to him by PM @slrabuka. pic.twitter.com/XojxUIKLNm
— PMO India (@PMOIndia) May 22, 2023
നരേന്ദ്രമോദിയുടെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഫിജി ബഹുമതി നൽകിയത്. ആദ്യമായാണ് ഫിജിയൻ പൗരനല്ലാത്ത ഒരാൾ ബഹുമതി കരസ്ഥമാക്കുന്നത്. ഫിജിയൻ പ്രധാനമന്ത്രി പാപുവ ന്യൂഗിനിയയിൽ കൂടിക്കാഴ്ച നടത്തിയേവളയിലാണ് നരേന്ദ്രമോദിയ്‌ക്ക് മെഡൽ സമ്മാനിച്ചത്. മാനവികതയ്‌ക്കോ ഫിജി രാജ്യത്തിനോ ആയി സ്തുർഹസേവനം നൽകുന്ന ആളുകൾക്കാണ് ‘ദ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി’ നൽകി ആദരിക്കുന്നത്.
Papua New Guinea has conferred the Companion of the Order of Logohu on PM @narendramodi. It was presented to him by Papua New Guinea Governor General Sir Bob Dadae. pic.twitter.com/0Xki0ibW8D
— PMO India (@PMOIndia) May 22, 2023
പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഐക്യത്തിനും വികസനത്തിനുമായി പോരാടിയതിനും ‘ ഗ്ലോബൽ സൗത്ത് ‘ എന്ന ആശയം ലക്ഷ്യത്തിലെത്തിക്കുന്നതിന് നേതൃത്വം നൽകിയതിനുമാണ് പുരസ്‌കാരം നൽകിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ‘ഈ ബഹുമതി എന്റേത് മാത്രമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-ഫിജി ബന്ധത്തിന്റെ 140 കോടി ഇന്ത്യൻ പൗരന്മാർക്കുള്ളതാണ്’- പ്രധാനമന്ത്രി പറഞ്ഞു.
പലാവു രാജ്യത്തിന്റെ പ്രസിഡന്റും കൂടിക്കാഴ്ചയ്‌ക്കിടെ നരേന്ദ്രമോദിയ്‌ക്ക് സമ്മാനം നൽകി. പലാവുവിലെ ജനങ്ങൾ ഉപയോഗിച്ച് വരുന്ന പരമ്പരാഗത ഉപകരണങ്ങളിലൊന്നായ ‘എബക്കൽ’ ആണ് പ്രസിഡന്റ് സുരാഞ്ചൽ വിപ്‌സ് ജൂനിയർ സമ്മാനിച്ചത്. പ്രാദേശിക സംസ്‌കാരത്തിന്റെ ഒരെടാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വത്തെയും ജ്ഞാനത്തെയും അടയാളപ്പെടുത്തുന്നതാണ് എബക്കൽ.
















Comments