തിരുവനന്തപുരം: ത്യാഗവും സേവനവും രാഷ്‌ട്രത്തിന്റെ മുഖമുദ്രകളാണെന്ന് ആർഎസ്എസ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. രാജ്യത്തെ ശക്തിപ്പെടുത്തുവാൻ സമർപ്പണവും സേവനവും ശക്തമാകണം. ഈ രണ്ട് മൂല്യങ്ങളും നമ്മുടെ ജീവിതത്തിൽ പകർത്തണം. ഈ തത്ത്വം ആവാഹിച്ചാണ് ആർഎസ്എസ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തെ ഒന്നായി നിലനിർത്തി ഭാരതത്തിന്റെ ചൈതന്യം ലോകത്തിന് നൽകാൻ പ്രവർത്തിക്കുമ്പോൾ നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഭരണ പ്രതിപക്ഷ തലവന്മാർ കട്ടിംഗ് സൗത്തിനായി മുറവിളി കൂട്ടുന്നു. ഭാരത്തെ വെട്ടിമുറിക്കാൻ വിദേശരാജ്യങ്ങൾക്ക് മുൻപിൽ ഭാരത്തെ രക്ഷിക്കണം എന്ന് മുറവിളി കൂട്ടാൻ ചില സംഘടനകളും വ്യക്തികളും ശ്രമിക്കുമ്പോൾ സംഘം ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാൻ യാതൊരു അവകാശവാദവും ഇല്ലാതെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സംഘടിപ്പിച്ച കലാലയ വിദ്യാർത്ഥി സംഘിക്കിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Comments