ഹോളിവുഡ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു. ഇന്ത്യയുടെ ഓസ്കർ ചിത്രമായ ആർആർആറിൽ വില്ലൻ വേഷം ചെയ്ത് ശ്രദ്ധ നേടിയ താരമായിരുന്നു റേ സ്റ്റീവൻസൺ. 58 വയസ്സായിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. ഇറ്റലിയിൽ വച്ചായിരുന്നു അന്ത്യം.
നോർത്തേൺ അയർലണ്ടിൽ ജനിച്ച ഗ്രിഗറി റെയ്മണ്ട് സ്റ്റീവൻസൺ കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. തന്റെ കഴിവുകളും അവിസ്മരണീയമായ പ്രകടനങ്ങളും കൊണ്ടും വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ നടനായ റേ സ്റ്റീവൻസന്റെ വിയോഗത്തിൽ സിനിമാ ലോകം ദുഃഖം രേഖപ്പെടുത്തുകയാണ്.
സ്കോട്ട് ബക്സ്റ്റൺ എന്ന വില്ലൻ കഥാപാത്രത്തെയാണ് റേ സ്റ്റീവൻസൺ ആർആർആറിൽ അവതരിപ്പിച്ചത്. 1998-ൽ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന സ്റ്റീവൻസൺ, 2011-ൽ പുറത്തിറങ്ങിയ മാർവൽ ചിത്രമായ തോറിൽ വോൾസ്റ്റാഗ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ലോക സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.
















Comments