വന്യജീവികളുടെ ആക്രമണം തുടരുന്നതിനിടെ സർക്കാരിനും വനം വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ. കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സർക്കാരും ബന്ധപ്പെവരും മറക്കരുതെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി.
ആറ് വർഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂൺ മുതൽ ഇന്ന് 124 പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാധിത്വം ഏറ്റെടുക്കാൻ വനം വകുപ്പോ സംസ്ഥന സർക്കാരോ തയ്യറാകുമോ എന്നും ബിഷപ്പ് പറഞ്ഞു. കാട്ടുപോത്ത് നിയമ സഭയിലേക്കോ പാർട്ടി ഓഫീസിലേക്കോ കയറിയാൽ നോക്കി നിൽക്കുമോയെന്നും ബിഷപ്പ് ചോദിച്ചു.
നിയമന ഭേദഗതി ഉണ്ടാവേണ്ടത് അത്യാവശ്യം. പ്രദേശിക സമിതികൾ ഉണ്ടാകണം വനം വകുപ്പും സർക്കാരും അതിന് തയ്യാറാകണം. വന്യജീവി ആക്രമണത്തിൽ 12 ഇന ആവശ്യങ്ങളും സീറോ മലബർ കത്തോലിക്ക സഭാ കാർഷിക സംഘടന കാത്തിരപ്പള്ളി രൂപത മുമ്പോട്ടു വെച്ചു.
Comments