ലോകത്ത് ഏറ്റവും നീളമേറിയ മൂക്കിന് ഗിന്നസ് റെക്കോർഡ് നേടിയ മെഹ്‌മെത് ഓസ്യുറേക് അന്തരിച്ചു. 75-ാം വയസിലായിരുന്നു അന്ത്യം സംഭവിച്ചത്. ജന്മനാടായ ആർട്ട് വിനിൽ അദ്ദഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയതായി കുടുംബം അറിയിച്ചു. തുർക്കിക്കാരനായ ഓസ്യുറേക് തന്റെ നീളമേറിയ മൂക്കിന്റെ പേരിലായിരുന്നു ലോക പ്രശസ്തനായത്.
റെക്കോർഡ് നേട്ടം കൈവരിക്കാൻ സഹായിച്ച ഈ മൂക്ക് തനിക്ക് എന്നും ഒരു അനുഗ്രഹമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ജീവിച്ചിരിക്കുന്നവരിൽ വച്ച് ഏറ്റവും നീളമേറിയ മൂക്കുള്ള പുരുഷനെന്ന നേട്ടമായിരുന്നു ഓസ്യുറേക് സ്വന്തമാക്കിയത്. 8.8 സെന്റിമീറ്റർ നീളം അദ്ദേഹത്തിന്റെ മൂക്കിനുണ്ടായിരുന്നു..
കഴിഞ്ഞയിടയ്‌ക്ക് ഓസ്യുറേക്കിന് ഹൃദയാഘാതം സംഭവിച്ചു. തുടർന്ന് കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയ്‌ക്കും വിധേയനായി. ഇതിന് പിന്നാലെയാണ് മരണം തേടിയെത്തിയത്. മറ്റുള്ളവരേക്കാൾ കൂടുതൽ ഘ്രാണശക്തി തനിക്കുണ്ടെന്ന് ഓസ്യുറേക്ക് എപ്പോഴും പറയുമായിരുന്നു. തനിക്ക് അനുഭവപ്പെടുന്ന പല ഗന്ധങ്ങളും കൂടെയുള്ളവർക്ക് ലഭിക്കാറില്ലെന്നും ജനിതകമായ പല പ്രത്യേകതകളും തനിക്കുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ഗിന്നസ് നേടിയ അവസരത്തിൽ പ്രതികരിച്ചിട്ടുണ്ട്.
Comments