b പ്രതിപക്ഷപാർട്ടികൾക്കെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഷ്ട്രത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും പ്രതിപക്ഷപാർട്ടികൾ അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയെയും വികസനത്തെയും അവഹേളിക്കുകയോ അതിന് തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യരുതെന്നും വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദൗത്യത്തെയും ലക്ഷ്യത്തെയും വഴിതിരിച്ചുവിടാൻ ശ്രമിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു
‘ഇന്ത്യയുടെ ഉയർച്ചയും പ്രധാനമന്ത്രിയോടുള്ള വിദേശരാജ്യങ്ങളുടെ ആദരവും കഠിനാധ്വാനത്തിന്റെ ഫലമാണ്. ആ കഠിനാധ്വാനത്തിന്റെ ഫലമായാണ് വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി. സാധാരണ കുടുംബത്തിൽ പിറന്ന ഒരു രാഷ്ട്രതലവനെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പോരാട്ടം തുടരുന്ന ലോകരാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും പ്രചോദനമാണ്. ഇന്ത്യയിലെ ജനാധിപത്യം, ഇന്ത്യയിലെ ഭരണം, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ എന്നിവയെല്ലാം ലോകജനതയും ഇന്ത്യയിലെ ജനങ്ങളും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ഇന്ത്യയുടെ ഉയർച്ച ലോകത്തിലെ എല്ലാ ആളുകൾക്കും സമാധാനം, അവസരം, വികസനം, സുസ്ഥിരത എന്നിവ നൽകുന്ന ഒന്നായിരിക്കും. ഇന്ത്യയിലെ ജനങ്ങളും ലോകവും ഇത് തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുന്നു.’- എന്ന് രാജീവ് ചന്ദ്രശേഖർ
വ്യക്തമാക്കി. ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമല്ല, നമ്മുടെ രാജ്യത്തെയും നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും മാദ്ധ്യമങ്ങളെയും ഉൾപ്പെടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് രാഹുലിനെ പോലുള്ള പ്രതിപക്ഷ രാഷ്ട്രീയക്കാരുടെ നാണംകെട്ട ശീലമായി മാറിയിരിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇന്ത്യയുടെ നേട്ടങ്ങളെ ഇകഴ്ത്തുകയും പുരോഗതിയെ കുറച്ചുകാണിക്കുകയുമാണവർ ചെയ്യുന്നതെന്നും രാജ്യത്തിന്റെ വളർച്ച അംഗീകരിക്കാതെ തെറ്റിദ്ധാരണാജനകമായ ഒരു വിവരണം സൃഷ്ടിക്കാനാണ് രാഹുൽ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments