ചോളരും ചെങ്കോലും വന്നതോടെ കട്ടിംഗ് സൗത്ത് പ്രൊപ്പഗണ്ട പൊട്ടിത്തകർന്നു എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഇന്നലെ മുതൽ ഗൂഗിളിൽ ഏറ്റവും കുടുതൽ തിരയുന്ന വാക്ക് ചോള സാമ്രാജ്യത്തെക്കുറിച്ചും ഒപ്പം ഈ ചെങ്കോലിന്റെ ചിത്രവുമാണെന്ന് ശ്യാംരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ബ്രിട്ടീഷുകാർ വരുന്നതിനും മുമ്പ് ക്രിസ്തുവിനും 300 വർഷങ്ങൾക്ക് മുമ്പേയുള്ളതാണ് ചോള സാമ്രാജ്യം. ഇന്നത്തെ ശ്രീലങ്കയും മാലിദ്വീപും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചോള എന്ന മഹാസാമ്രാജ്യം നിലനിന്നിരുന്നു എന്ന് ഒരിക്കൽ കൂടി ചർച്ചയായെന്ന് അദ്ദേഹം കുറിച്ചു. ബ്രിട്ടീഷുകാർ വന്നതിന് ശേഷമാണ് ഇന്ത്യൻ ജനത സംസ്കാരം പഠിച്ചതെന്ന പെരും നുണ ഒരിക്കൽ കൂടി പൊളിഞ്ഞു വീണു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പാരലിമെന്റ് മന്ദിരം പണിതപ്പോൾ അതിൽ സ്ഥാപിക്കുന്ന ചെങ്കോലിനെക്കുറിച്ചും ചോള സാമ്രാജ്യത്തെക്കുറിച്ചും തമിഴ് രാജവംശങ്ങളുടെ പ്രതാപത്തെക്കുറിച്ചും ഇതിനോടകം ചർച്ചയായെന്നും അതിന് കാരണം ബിജെപി സർക്കാരാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ഇതോടെ കട്ടിംഗ് സൗത്ത്കാരുടെ പ്രൊപ്പഗണ്ട തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാടിന്റെ സ്വത്വത്തെ അതായത് ഹിന്ദുത്വത്തെ എത്ര ശ്രമിച്ചാലും തകർക്കാനാകില്ലെന്നും അത് തക്ഷശിലയുടെ രൂപത്തിലും ചെങ്കോലിന്റെ രൂപത്തിലും സഹിഷ്ണുതയുടെ രൂപത്തിലുമെല്ലാം ഇവിടെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്യാംരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ചോളരും,ചെങ്കോലും പിന്നെ പൊട്ടിത്തകർന്ന “കട്ടിംഗ് സൗത്ത്” പ്രൊപ്പഗണ്ടയും………
ഇന്നലെ മുതൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്ന വാക്ക് ചോള സാമ്രാജ്യത്തെക്കുറിച്ചാണ്.
ചിത്രം ഈ ചെങ്കോലും………
ബ്രിട്ടീഷുകാർ വരുന്നതു പോയിട്ട് ക്രിസ്തുവിനും 300 വർഷങ്ങൾക്ക് മുമ്പേ തുടങ്ങി,1500 വർഷക്കാലം ഇന്നത്തെ ശ്രീലങ്കയും മാലിദ്വീപും ഉൾപ്പെടെ ”ചോള”എന്ന മഹാസാമ്രാജ്യം ഇവിടെ നിലനിന്നിരുന്നുവെന്നത് ഒരിക്കൽ കൂടി ചർച്ചയായി………
ബ്രിട്ടീഷുകാർ വന്നതിന് ശേഷം മാത്രമാണ് ഇന്ത്യൻ ജനത സംസ്കാരം പഠിച്ചതെന്ന ഇടത് നുണയിടങ്ങളുടെ പെരും നുണ ഒരിക്കൽ കൂടി പൊളിഞ്ഞു വീണു….
പുതിയ പാർലിമെൻ്റ് മന്ദിരം പണിതുയർത്തിയപ്പോൾ അതിനുള്ളിൽ സ്ഥാപിയ്‌ക്കുന്ന ചെങ്കോലിനെക്കുറിച്ചും, ചോള സാമ്രാജ്യത്തെക്കുറിച്ചും തമിഴ് രാജവംശങ്ങളുടെ പ്രതാപത്തെക്കുറിച്ചുമെല്ലാം ഇതിനകം ചർച്ചയായിക്കഴിഞ്ഞു. അതിന് കാരണമായതോ,BJP സർക്കാരും.അങ്ങനെ കട്ടിംഗ് സൗത്ത്കാരുടെ ഒരു പ്രൊപ്പഗണ്ട തകർന്നടിഞ്ഞു…….
നിങ്ങളെത്ര ശ്രമിച്ചാലും ഈ നാടിന്റെ സ്വത്വത്തെ അതായത് ഹിന്ദുത്വത്തെ തകർക്കാനാവില്ല.
അത് തക്ഷശിലയുടെ രൂപത്തിൽ, ചെങ്കോലിന്റെ രൂപത്തിൽ സഹിഷ്ണുതയുടെ രൂപത്തിൽ ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും……
















Comments