ഈ നാടിന്റെ സ്വത്വത്തെ അതായത് ഹിന്ദുത്വത്തെ തകർക്കാനാവില്ല; അത് തക്ഷശിലയുടെ രൂപത്തിലും ചെങ്കോലിന്റെ രൂപത്തിലും ഇവിടെ നിലനിൽക്കും : പി. ശ്യാംരാജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ നാടിന്റെ സ്വത്വത്തെ അതായത് ഹിന്ദുത്വത്തെ തകർക്കാനാവില്ല; അത് തക്ഷശിലയുടെ രൂപത്തിലും ചെങ്കോലിന്റെ രൂപത്തിലും ഇവിടെ നിലനിൽക്കും : പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 05:51 pm IST
Facebook
Twitter
WhatsAppTelegram

ചോളരും ചെങ്കോലും വന്നതോടെ കട്ടിംഗ് സൗത്ത് പ്രൊപ്പഗണ്ട പൊട്ടിത്തകർന്നു എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഇന്നലെ മുതൽ ഗൂഗിളിൽ ഏറ്റവും കുടുതൽ തിരയുന്ന വാക്ക് ചോള സാമ്രാജ്യത്തെക്കുറിച്ചും ഒപ്പം ഈ ചെങ്കോലിന്റെ ചിത്രവുമാണെന്ന് ശ്യാംരാജ് ഫേസ്ബുക്കിൽ കുറിച്ചു.

ബ്രിട്ടീഷുകാർ വരുന്നതിനും മുമ്പ് ക്രിസ്തുവിനും 300 വർഷങ്ങൾക്ക് മുമ്പേയുള്ളതാണ് ചോള സാമ്രാജ്യം. ഇന്നത്തെ ശ്രീലങ്കയും മാലിദ്വീപും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചോള എന്ന മഹാസാമ്രാജ്യം നിലനിന്നിരുന്നു എന്ന് ഒരിക്കൽ കൂടി ചർച്ചയായെന്ന് അദ്ദേഹം കുറിച്ചു. ബ്രിട്ടീഷുകാർ വന്നതിന് ശേഷമാണ് ഇന്ത്യൻ ജനത സംസ്‌കാരം പഠിച്ചതെന്ന പെരും നുണ ഒരിക്കൽ കൂടി പൊളിഞ്ഞു വീണു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പാരലിമെന്റ് മന്ദിരം പണിതപ്പോൾ അതിൽ സ്ഥാപിക്കുന്ന ചെങ്കോലിനെക്കുറിച്ചും ചോള സാമ്രാജ്യത്തെക്കുറിച്ചും തമിഴ് രാജവംശങ്ങളുടെ പ്രതാപത്തെക്കുറിച്ചും ഇതിനോടകം ചർച്ചയായെന്നും അതിന് കാരണം ബിജെപി സർക്കാരാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ഇതോടെ കട്ടിംഗ് സൗത്ത്കാരുടെ പ്രൊപ്പഗണ്ട തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാടിന്റെ സ്വത്വത്തെ അതായത് ഹിന്ദുത്വത്തെ എത്ര ശ്രമിച്ചാലും തകർക്കാനാകില്ലെന്നും അത് തക്ഷശിലയുടെ രൂപത്തിലും ചെങ്കോലിന്റെ രൂപത്തിലും സഹിഷ്ണുതയുടെ രൂപത്തിലുമെല്ലാം ഇവിടെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്യാംരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചോളരും,ചെങ്കോലും പിന്നെ പൊട്ടിത്തകർന്ന “കട്ടിംഗ് സൗത്ത്” പ്രൊപ്പഗണ്ടയും………
ഇന്നലെ മുതൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്ന വാക്ക് ചോള സാമ്രാജ്യത്തെക്കുറിച്ചാണ്.
ചിത്രം ഈ ചെങ്കോലും………
ബ്രിട്ടീഷുകാർ വരുന്നതു പോയിട്ട് ക്രിസ്തുവിനും 300 വർഷങ്ങൾക്ക് മുമ്പേ തുടങ്ങി,1500 വർഷക്കാലം ഇന്നത്തെ ശ്രീലങ്കയും മാലിദ്വീപും ഉൾപ്പെടെ ”ചോള”എന്ന മഹാസാമ്രാജ്യം ഇവിടെ നിലനിന്നിരുന്നുവെന്നത് ഒരിക്കൽ കൂടി ചർച്ചയായി………
ബ്രിട്ടീഷുകാർ വന്നതിന് ശേഷം മാത്രമാണ് ഇന്ത്യൻ ജനത സംസ്കാരം പഠിച്ചതെന്ന ഇടത് നുണയിടങ്ങളുടെ പെരും നുണ ഒരിക്കൽ കൂടി പൊളിഞ്ഞു വീണു….
പുതിയ പാർലിമെൻ്റ് മന്ദിരം പണിതുയർത്തിയപ്പോൾ അതിനുള്ളിൽ സ്ഥാപിയ്‌ക്കുന്ന ചെങ്കോലിനെക്കുറിച്ചും, ചോള സാമ്രാജ്യത്തെക്കുറിച്ചും തമിഴ് രാജവംശങ്ങളുടെ പ്രതാപത്തെക്കുറിച്ചുമെല്ലാം ഇതിനകം ചർച്ചയായിക്കഴിഞ്ഞു. അതിന് കാരണമായതോ,BJP സർക്കാരും.അങ്ങനെ കട്ടിംഗ് സൗത്ത്കാരുടെ ഒരു പ്രൊപ്പഗണ്ട തകർന്നടിഞ്ഞു…….
നിങ്ങളെത്ര ശ്രമിച്ചാലും ഈ നാടിന്റെ സ്വത്വത്തെ അതായത് ഹിന്ദുത്വത്തെ തകർക്കാനാവില്ല.
അത് തക്ഷശിലയുടെ രൂപത്തിൽ, ചെങ്കോലിന്റെ രൂപത്തിൽ സഹിഷ്ണുതയുടെ രൂപത്തിൽ ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും……

Tags: P Shyam RajSengol
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies