ന്യുഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി രാത്രിയിൽ ലാൻഡ് ചെയ്ത് മിഗ് 29കെ യുദ്ധവിമാനം. ഇതാദ്യമായാണ് രാത്രിയിൽ മിഗ് യുദ്ധ വിമാനം വിക്രാന്തിൽ ലാൻഡിംഗ് നടത്തുന്നത്. സുപ്രധാന നാഴികക്കല്ലെന്നാണ് സംഭവത്തെ നാവിക സേന വിശേഷിപ്പിച്ചത്.
ആത്മനിർഭർ ഭാരതത്തിലേയ്‌ക്കുള്ള ചരിത്രപരമായ ചുവടെ്‌വയ്പ്പാണെന്ന് നാവികസേന പ്രതികരിച്ചു. ഐഎൻഎസ് വിക്രാന്തിൽ മിഗ്29കെ ലാൻഡ് ചെയ്യുന്ന വീഡിയോയും നിവിക സേന വക്താവ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഫെബ്രുവരിയിൽ വിക്രാന്തിൽ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ ലാൻ്ഡ് ചെയ്യിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് മിഗ് 29കെ യുദ്ധവിമാനം രാത്രിയിൽ വിജയകരമായി ലാൻഡ് ചെയ്തത്.
ഐഎൻഎസ് വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29കെ യുദ്ധവിമാനങ്ങൾക്ക് 65,000 അടിയോളം ഉയരത്തിൽ പറക്കാൻ സാധിക്കും. ചേതക്, സീ കിംഗ് ഹെലികോപ്ടർ പോലുള്ളവ ഉപയോഗിച്ചായിരുന്നു വിക്രാന്തിന്റെ കടലിലുള്ള പരിശോധനകൾ നടത്തുന്നത്. അത്യാധുനിക ഓട്ടോമെഷീൻ സവിശേഷതകളോടെയാണ് വിക്രാന്ത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമുദ്ര ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്.
Comments