ന്യൂഡൽഹി: പ്രതിരോധമേഖലയിലെ സാങ്കേതിക മുന്നേറ്റത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തികളിലെ ഭീഷണികൾ കണക്കിലെടുത്ത് സാങ്കേതികരംഗം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ചൈനയെയും പാകിസ്താനെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മികച്ച സൈന്യങ്ങളിലൊന്നായി ഇന്ത്യൻ സൈന്യം മാറി. ലോകം അതിനെപറ്റി ചർച്ച ചെയ്യുന്നുമുണ്ട്. അതേസമയം അതിർത്തികളിൽ രാജ്യം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിരോധരംഗം സാങ്കേതിക മുന്നേറ്റത്തിന് വിധേയമാകണം. ഇതിനായി ഡിആർഡിഒയും മറ്റ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കണം. ഇതിലൂടെ പ്രതിരോധ ഗവേഷണരംഗം വളർച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കൂട്ടായ പരിശ്രമവും പങ്കാളിത്തവും ആവശ്യമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
Comments