തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിപാടി തടഞ്ഞ് കേരള സർവകലാശാല. കേരള സർവകലാശാല എംപ്ലോയീസ് സംഘ് ഓഫീസ് ഉദ്ഘാടന ചടങ്ങാണ് യൂണിവേഴ്‌സിറ്റി തടഞ്ഞത്. ഉദ്ഘാടനം അനുവദിക്കില്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രൊഫസർ കെ എസ് അനിൽ കുമാറിന്റെ നിർദ്ദേശം.
ഇന്ന് ഉച്ചക്ക് 12 മണിയ്‌ക്കാണ് കേന്ദ്ര മന്ത്രിയുടെ ഉദ്ഘാടന പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പരിപാടി നടത്തരുതെന്ന് യൂണിവേഴ്‌സിറ്റി വിലക്കിയിരിക്കുകയാണ്. മറ്റ് യൂണിയനുകൾ യൂണിയനുകളുടെ പ്രവർത്തനം നടക്കുമ്പോഴാണ് എംപ്ലോയീസ് സംഘിനോടും കേന്ദ്രമന്ത്രിയോടുമുള്ള യൂണിവേഴ്‌സിറ്റിയുടെ വിലക്ക്. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.
















Comments