ഭരത്പൂർ : രാജസ്ഥാനിലെ ഭരത്പൂരിലെ വനിതാ ആശുപത്രിയ്‌ക്ക് സമീപം അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . രാംവീർ എന്നയാളാണ് തന്റെ പരിചയക്കാരനെ കാണാൻ ആശുപത്രിയിൽ പോയിട്ട് മടങ്ങവേ കൊതുകുകൾ പൊതിഞ്ഞനിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത് . വസ്ത്രങ്ങളും ഒരു കുപ്പി പാലും സമീപത്ത് സൂക്ഷിച്ചിരുന്നു. അതോടൊപ്പം ഒരു കത്തും ഉണ്ടായിരുന്നു.
കത്തിൽ “എനിക്ക് 6 പെൺകുട്ടികളുണ്ട്. അതുകൊണ്ടാണ് അമ്മായിയമ്മ എന്നെ ശല്യപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഞാൻ ഈ നടപടി സ്വീകരിച്ചത്. എന്റെ മകളെ പരിപാലിക്കുക, നിങ്ങൾ എനിക്ക് ഈ ഉപകാരം ചെയ്യുക. എന്നോട് ക്ഷമിക്കൂ.” എന്ന് എഴുതിയിരുന്നു . കുട്ടി ഇപ്പോൾ ആശുപത്രിയിലെ എൻഐസിയു വാർഡിലാണ്. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് തിരയുകയാണ്.
കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടാണ് താൻ എത്തിയതെന്നും , കുഞ്ഞിനെ കണ്ട ഉടൻ വിവരം ആശുപത്രി മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും രാം വീർ പറഞ്ഞു .
വിവരമറിഞ്ഞ് ശിശുക്ഷേമ സമിതിക്കാരും ആശുപത്രിയിലെത്തി. നവജാത ശിശുവിന്റെ ബന്ധുക്കളെ തിരച്ചിൽ തുടരുകയാണെന്ന് സമിതി അധ്യക്ഷൻ രാജാറാം ഭൂട്ടോളി പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഹിമാൻഷു ഗോയൽ പറഞ്ഞു.
















Comments