പരിധി വിട്ടുള്ള കടമെടുപ്പ് സംസ്ഥാനത്തിന് വായ്പ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകളിൽ അധികമായി കടമെടുത്തതിനെ തുടർന്നാണ് കേന്ദ്രം നിയന്ത്രണം മേർപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 23,000 കോടി രൂപയായിരുന്നു വായ്പ പരിധി. ഇതാണ് 15390 കോടി രൂപയായി ചുരുക്കിയത്.
കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരിൽ അധികമായി കടമെടുക്കുന്നതിന് കേന്ദ്രം നേരത്തെ തന്നെ കേരളത്തിന് താക്കീത് നൽകിയതാണ്. ഇതു മറികടന്നാണ് പിണറായി സർക്കാർ കോടിക്കണക്കിന് രൂപ വികസന പ്രവർത്തനങ്ങളുടെ പേരിൽ വായ്പ എടുത്തു കൂട്ടിയത്. ഈ സാഹചര്യത്തിലാണ് വായ്പ്പാ എടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാരിന്റെ നടപടി.
2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 37 ശതമാനത്തോളം കടംവാങ്ങി കൂട്ടിയത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. നിലവിലെ സാഹചര്യത്തിൽ നിന്നും കേരളം മറ്റൊരു ധനക്കമ്മിയിലേക്ക് പോകരുതെന്ന തീരുമാനത്തിൽ മേലാണ് കേന്ദ്രസർക്കാറിന്റെ നിലവിലെ നിയന്ത്രണവും. കഴിഞ്ഞ സാമ്പത്തിക വർഷം 23,000 കോടി രൂപയായിരുന്നു കട പരിധി. ഇതിൽ നിന്നു 7610 കോടി രൂപ കുറച്ച് 15390 കോടി രൂപയായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കിഫ്ബി കൂടാതെ ഹഡ്‌കോ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാനം വായ്പ എടുക്കുന്നതും പൊതു കടത്തിൽ ഉൾപ്പെടുത്തനാണ് സാധ്യത.
Comments