1947-ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഭാരതത്തിലേക്കുള്ള അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തിയ ചരിത്രപരമായ ചെങ്കോൽ (‘സെങ്കോൾ എന്ന് തമിഴ് ഉച്ചാരണം) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നമെന്ന നിലയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 24 ന് പറഞ്ഞു. ബ്രിട്ടീഷുകാരിൽ നിന്ന് അധികാര കൈമാറ്റം നടന്ന 1947 ഓഗസ്റ്റ് 14 ന് അന്നത്തെ താത്കാലിക പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഉപയോഗിച്ചതാണ് ചെങ്കോൽ .
സ്വതന്ത്ര ഇന്ത്യയിലെ ചെങ്കോലിന്റെ ചരിത്രം
“അധികാര കൈമാറ്റത്തിന്റെ സമയം വന്നപ്പോൾ, വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു മുൻ പ്രധാനമന്ത്രി നെഹ്‌റുവിനോട് ഇന്ത്യൻ പാരമ്പര്യമനുസരിച്ച് രാജ്യത്തിന് അധികാരം കൈമാറുന്നതിന്റെ പ്രതീകം എന്തായിരിക്കണം എന്ന് ചോദിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ചരിത്ര പണ്ഡിതനുമായ സി രാജഗോപാലാചാരിയുമായി നെഹ്‌റു ഈ വിഷയം ചർച്ച ചെയ്തു. തീവ്രമായ ചരിത്ര ഗവേഷണത്തിന് ശേഷം അദ്ദേഹം (രാജഗോപാലാചാരി) പറഞ്ഞു, ഇന്ത്യൻ പാരമ്പര്യമനുസരിച്ച്, ‘ചെങ്കോൽ ‘ ചരിത്രപരമായ കൈമാറ്റത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തിയിരിക്കുന്നു,“ഇതിന്റെ അടിസ്ഥാനത്തിൽ, തമിഴ്‌നാട്ടിൽ നിന്ന് പ്രത്യേകം കൊണ്ടുവന്ന ചെങ്കോൽ അധീനത്തിൽ നിന്ന് നെഹ്‌റു സ്വീകരിച്ചു. അങ്ങനെ അധികാരം ഇന്ത്യൻ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. രാജേന്ദ്രപ്രസാദിന്റെയും മറ്റു പലരുടെയും സാന്നിധ്യത്തിൽ നെഹ്‌റു ‘സെങ്കോൾ’ സ്വീകരിച്ചു. ”അമിത് ഷാ പത്രസമ്മേളനത്തിൽ പറഞ്ഞതാണിത്.
ഈ ആവശ്യത്തിനായി സി രാജഗോപാലാചാരി തമിഴ്‌നാട്ടിലെ തഞ്ചൂർ ജില്ലയിലെ തിരുവാവടുതുറൈ അധീനത്തിലെ ധാർമിക മഠത്തെ സമീപിച്ചിരുന്നു. അധീനത്തിന്റെ സന്യാസി ശ്രേഷ്ഠൻ ഉടൻ തന്നെ ‘ചെങ്കോൽ തയ്യാറാക്കാൻ ചുമതലപ്പെടുത്തി.
1947 ആഗസ്റ്റ് 14-ന് അധികാര കൈമാറ്റം നടക്കുമ്പോൾ, 1947 ആഗസ്റ്റ് 14-ന് തമിഴ്നാട്ടിൽ നിന്ന് മൂന്ന് പേരെ പ്രത്യേകം വിമാനത്തിൽ എത്തിച്ചിരുന്നു – അധീനത്തിലെ ഉപ മഹാപുരോഹിതൻ, നാദസ്വരം വാദകൻ രാജരത്തിനം പിള്ള, ഓടുവർ (ഗായകൻ) -പിന്നെ ചെങ്കോലും.
പൂജാരിമാർ ചടങ്ങുകൾ നടത്തി. അവർ മൗണ്ട് ബാറ്റൺ പ്രഭുവിന് ചെങ്കോൽ നൽകി തിരികെ വാങ്ങി. ചെങ്കോൽ വിശുദ്ധഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു. തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി അദ്ദേഹത്തിന് കൈമാറി.
ഇക്കാലമത്രയും ഈ ചെങ്കോൽ അലഹാബാദിലെ മ്യൂസിയത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ജവാഹർ ലാൽ നെഹ്രുവിനു ലഭിച്ച വാക്കിങ് സ്റ്റിക്ക് എന്നാണ് അതിന്മേൽ അടയാളപ്പെടുത്തിയിരുന്നത്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഈ ചെങ്കോലും അത് പ്രതീകമാക്കി വെച്ച അധികാര കൈമാറ്റവും തമസ്കരിക്കപ്പെട്ടു. നരേന്ദ്ര മോഡി സർക്കാരാകട്ടെ മ്യൂസിയത്തിൽ നിന്നും ഈ ചെങ്കോൽ വീണ്ടെടുത്ത് പാർലിമെന്റിൽ ലോക്‌സഭാ സ്പീക്കറുടെ കസേരയ്‌ക്ക് സമീപം സ്ഥാപിക്കുന്നു.
ചെങ്കോലിന്റെ ചോള പാരമ്പര്യം
‘നീതി’ എന്നർത്ഥമുള്ള ‘സെമ്മൈ’ എന്ന തമിഴ് വാക്കിൽ നിന്നാണ് ചെങ്കോൽ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായിരുന്ന ചോള രാജ്യത്തിൽ അധികാരകൈമാറ്റത്തിന് നില നിന്നിരുന്ന ഒരു ആചാരമാണിത്.
ചരിത്രപരമായ പാരമ്പര്യമനുസരിച്ച്, സിംഹാസനസ്ഥനാകുന്ന സമയത്ത്, രാജാവിന്റെ പരമ്പരാഗത ഗുരു ചെങ്കോൽ ആചാരപരമായി പുതിയ ഭരണാധികാരിക്ക് കൈമാറും.
















Comments