എന്താണ് ചെങ്കോൽ ? പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിന്റെ ചരിത്രപരമായ പ്രാധാന്യം അറിയുക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് ചെങ്കോൽ ? പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിന്റെ ചരിത്രപരമായ പ്രാധാന്യം അറിയുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 06:08 pm IST
Facebook
Twitter
WhatsAppTelegram

1947-ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഭാരതത്തിലേക്കുള്ള അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തിയ ചരിത്രപരമായ ചെങ്കോൽ (‘സെങ്കോൾ എന്ന് തമിഴ് ഉച്ചാരണം) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നമെന്ന നിലയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 24 ന് പറഞ്ഞു. ബ്രിട്ടീഷുകാരിൽ നിന്ന് അധികാര കൈമാറ്റം നടന്ന 1947 ഓഗസ്റ്റ് 14 ന് അന്നത്തെ താത്കാലിക പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഉപയോഗിച്ചതാണ് ചെങ്കോൽ .

സ്വതന്ത്ര ഇന്ത്യയിലെ ചെങ്കോലിന്റെ ചരിത്രം

“അധികാര കൈമാറ്റത്തിന്റെ സമയം വന്നപ്പോൾ, വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു മുൻ പ്രധാനമന്ത്രി നെഹ്‌റുവിനോട് ഇന്ത്യൻ പാരമ്പര്യമനുസരിച്ച് രാജ്യത്തിന് അധികാരം കൈമാറുന്നതിന്റെ പ്രതീകം എന്തായിരിക്കണം എന്ന് ചോദിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ചരിത്ര പണ്ഡിതനുമായ സി രാജഗോപാലാചാരിയുമായി നെഹ്‌റു ഈ വിഷയം ചർച്ച ചെയ്തു. തീവ്രമായ ചരിത്ര ഗവേഷണത്തിന് ശേഷം അദ്ദേഹം (രാജഗോപാലാചാരി) പറഞ്ഞു, ഇന്ത്യൻ പാരമ്പര്യമനുസരിച്ച്, ‘ചെങ്കോൽ ‘ ചരിത്രപരമായ കൈമാറ്റത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തിയിരിക്കുന്നു,“ഇതിന്റെ അടിസ്ഥാനത്തിൽ, തമിഴ്‌നാട്ടിൽ നിന്ന് പ്രത്യേകം കൊണ്ടുവന്ന ചെങ്കോൽ അധീനത്തിൽ നിന്ന് നെഹ്‌റു സ്വീകരിച്ചു. അങ്ങനെ അധികാരം ഇന്ത്യൻ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. രാജേന്ദ്രപ്രസാദിന്റെയും മറ്റു പലരുടെയും സാന്നിധ്യത്തിൽ നെഹ്‌റു ‘സെങ്കോൾ’ സ്വീകരിച്ചു. ”അമിത് ഷാ പത്രസമ്മേളനത്തിൽ പറഞ്ഞതാണിത്.

ഈ ആവശ്യത്തിനായി സി രാജഗോപാലാചാരി തമിഴ്‌നാട്ടിലെ തഞ്ചൂർ ജില്ലയിലെ തിരുവാവടുതുറൈ അധീനത്തിലെ ധാർമിക മഠത്തെ സമീപിച്ചിരുന്നു. അധീനത്തിന്റെ സന്യാസി ശ്രേഷ്ഠൻ ഉടൻ തന്നെ ‘ചെങ്കോൽ തയ്യാറാക്കാൻ ചുമതലപ്പെടുത്തി.

1947 ആഗസ്റ്റ് 14-ന് അധികാര കൈമാറ്റം നടക്കുമ്പോൾ, 1947 ആഗസ്റ്റ് 14-ന് തമിഴ്നാട്ടിൽ നിന്ന് മൂന്ന് പേരെ പ്രത്യേകം വിമാനത്തിൽ എത്തിച്ചിരുന്നു – അധീനത്തിലെ ഉപ മഹാപുരോഹിതൻ, നാദസ്വരം വാദകൻ രാജരത്തിനം പിള്ള, ഓടുവർ (ഗായകൻ) -പിന്നെ ചെങ്കോലും.

പൂജാരിമാർ ചടങ്ങുകൾ നടത്തി. അവർ മൗണ്ട് ബാറ്റൺ പ്രഭുവിന് ചെങ്കോൽ നൽകി തിരികെ വാങ്ങി. ചെങ്കോൽ വിശുദ്ധഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു. തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി അദ്ദേഹത്തിന് കൈമാറി.

ഇക്കാലമത്രയും ഈ ചെങ്കോൽ അലഹാബാദിലെ മ്യൂസിയത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ജവാഹർ ലാൽ നെഹ്രുവിനു ലഭിച്ച വാക്കിങ് സ്റ്റിക്ക് എന്നാണ് അതിന്മേൽ അടയാളപ്പെടുത്തിയിരുന്നത്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഈ ചെങ്കോലും അത് പ്രതീകമാക്കി വെച്ച അധികാര കൈമാറ്റവും തമസ്കരിക്കപ്പെട്ടു. നരേന്ദ്ര മോഡി സർക്കാരാകട്ടെ മ്യൂസിയത്തിൽ നിന്നും ഈ ചെങ്കോൽ വീണ്ടെടുത്ത് പാർലിമെന്റിൽ ലോക്‌സഭാ സ്പീക്കറുടെ കസേരയ്‌ക്ക് സമീപം സ്ഥാപിക്കുന്നു.

ചെങ്കോലിന്റെ ചോള പാരമ്പര്യം

‘നീതി’ എന്നർത്ഥമുള്ള ‘സെമ്മൈ’ എന്ന തമിഴ് വാക്കിൽ നിന്നാണ് ചെങ്കോൽ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായിരുന്ന ചോള രാജ്യത്തിൽ അധികാരകൈമാറ്റത്തിന് നില നിന്നിരുന്ന ഒരു ആചാരമാണിത്.
ചരിത്രപരമായ പാരമ്പര്യമനുസരിച്ച്, സിംഹാസനസ്ഥനാകുന്ന സമയത്ത്, രാജാവിന്റെ പരമ്പരാഗത ഗുരു ചെങ്കോൽ ആചാരപരമായി പുതിയ ഭരണാധികാരിക്ക് കൈമാറും.

Tags: Central VistaSengol
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies