ന്യൂഡൽഹി : മണ്മറഞ്ഞു കിടന്ന ചരിത്രത്തെ നേരിന്റെ തിളക്കത്തിലേയ്‌ക്ക് എത്തിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രിയ്‌ക്ക് പ്രത്യേക സമ്മാനവുമായാണ് തിരുവാവടുതുറൈ ആധീന രാജ്യതലസ്ഥാനത്തെത്തിയത് . അധികാരകൈമാറ്റത്തെ സൂചിപ്പിക്കുന്ന ചിത്രം ഫ്രെയിം ചെയ്ത് മോദിയ്‌ക്ക് നൽകാനായി സൂക്ഷിച്ചിരിക്കുകയാണ് ഈ സ്വാമിമാർ .
അശോക സ്തംഭത്തിന്റെ രൂപരേഖയും , ആധീനത്തിൽ നിന്നുള്ള സ്വാമിയും , പ്രധാനമന്ത്രിയ്‌ക്കൊപ്പം നിൽക്കുന്നതാണ് ചിത്രം . ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റം അടയാളപ്പെടുത്തുന്നതിനായി ഇന്ത്യയുടെ സ്വാതന്ത്ര്യ വേളയിൽ അന്നത്തെ ആധീനത്തിലെ പുരോഹിതന്മാരാണ് ചെങ്കോൽ കൈമാറിയത് . എന്നാൽ മൗണ്ട് ബാറ്റണിൽ നിന്ന് ചെങ്കോൽ സ്വീകരിക്കുന്നതിന്റെയോ, അധികാര കൈമാറ്റ ചടങ്ങിനെ പിന്തുണയ്‌ക്കുന്ന സമയത്തിന്റെ/തീയതിയുടെയോ ഫോട്ടോകളുടെയോ രേഖകളൊന്നും മഠത്തിൽ ഇല്ല . അതുകൊണ്ടാണ് ഇത്തരമൊരു പ്രത്യേക ഗിഫ്റ്റ് സ്വാമിമാർ കൈയ്യിൽ കരുതിയത്.
തിരുവാവടുതുറൈ ആധീനത്തിന്റെ ഇപ്പോഴത്തെ മഠാധിപതി ശ്രീ ലാ ശ്രീ അംബാലവനദേശിത പരമാചാര്യ സ്വാമികളാണ് പ്രധാനമന്ത്രിയ്‌ക്ക് ചെങ്കോൽ കൈമാറിയത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 21 ആധീനങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചെങ്കോൽ സ്പീക്കറിന്റെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കും.
















Comments