ചെന്നൈ: ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് ഭാരതം. മെയ് 28ന് ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനായി സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഈയവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുകയാണ് സൂപ്പർസ്റ്റാർ രജിനികാന്ത്.
”തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ സെങ്കോൽ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങും. തമിഴരുടെ അഭിമാനം വാനോളം ഉയർത്തിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി.” ഇതായിരുന്നു രജിനികാന്തിന്റെ വാക്കുകൾ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി മോദിയാണ് പാർലമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കുക. ഇതിനോടനുബന്ധിച്ച് സെങ്കോൽ സ്ഥാപിക്കലുൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. രണ്ട് ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും സ്മാരക നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനവും ഉദ്ഘാടന വേളയിലുണ്ടാകും.
















Comments