ബിജെപി ഇന്ത്യയെ പിന്നോട്ടടിക്കുന്നു പോലും! പറയുന്നതാര്? വികസനത്തെ എതിർത്ത കമ്യൂണിസ്റ്റുകാരും ഇന്ത്യയെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തിയ കോൺഗ്രസുകാരും: പി. ശ്യാംരാജ്‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി ഇന്ത്യയെ പിന്നോട്ടടിക്കുന്നു പോലും! പറയുന്നതാര്? വികസനത്തെ എതിർത്ത കമ്യൂണിസ്റ്റുകാരും ഇന്ത്യയെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്‌ത്തിയ കോൺഗ്രസുകാരും: പി. ശ്യാംരാജ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. നിരവധി വാദപ്രതിവാദങ്ങൾക്കും പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണങ്ങൾക്കുമൊടുവിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ദേശീയ തലസ്ഥാനത്ത് ആഘോഷപൂർവ്വം നടന്നു. വെറും കെട്ടിടമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകമാണെന്നാണ് പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമായ ‘സെങ്കോൽ’ സ്ഥാപിച്ചുകൊണ്ടായിരുന്നു പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്. എന്നാൽ ഉദ്ഘാടന ചടങ്ങിനെയും സെങ്കോൽ സ്ഥാപനത്തേയും പുതിയ പാർലമെന്റ് മന്ദിരത്തെയും ഉൾപ്പെടെ ക്രൂശിക്കുകയും ബിജെപി ഇന്ത്യയെ പിന്നോട്ട് നയിക്കുകയാണെന്ന് വിമർശിക്കുകയും ചെയ്യുന്ന കേരളത്തിലെ ഇടതുവലതു പാർട്ടികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

“ബിജെപി ഇന്ത്യയെ പിന്നോട്ടടിയ്‌ക്കുന്നു പോലും! പറയുന്നതാര്? അര നൂറ്റാണ്ടോളം ഈ രാജ്യം ഭരിച്ച്, ഇന്ത്യയെ കുഴിയിൽ നിന്നും പടുകുഴിയിലേക്ക് ചവിട്ടിത്താഴ്‌ത്തിയ കോൺഗ്രസ് പാർട്ടിയും, കഴിഞ്ഞ നൂറ്റാണ്ടിലെഴുതിയ ഒരു പുസ്തകം മാത്രമാണ് ശരിയെന്ന് വിശ്വസിച്ച് മുഴുവൻ വികസനത്തേയുമെതിർത്ത കമ്യൂണിസ്റ്റ് “സെമറ്റിക്” പാർട്ടിയും..

ഓർമയുണ്ടോ ആയിരം രൂപ അക്കൗണ്ടിലേക്കയയ്‌ക്കാൻ 50 രൂപയുടെ ഓട്ടോക്കൂലിയും കൊടുത്ത് ബാങ്കിൽ ക്യൂ നിന്നൊരു കാലം? ഏഴര രൂപയുടെ പച്ചക്കറി വാങ്ങിയാൽ എങ്ങനെ ഡിജിറ്റിൽ പേയ്മെൻ്റ് നടത്താൻ കഴിയുമെന്ന് പാർലമെൻ്റിൽ ചിദംബരം പരിഹസിച്ചൊരു കാലം? ആ ബാങ്കുകളെ ഓരോ ഇന്ത്യക്കാരന്റെയും വിരൽ തുമ്പുകളിലെത്തിച്ചത്, ഈ BJP സർക്കാരാണ്..

ദുർഗന്ധം വമിയ്‌ക്കുന്ന, മനുഷ്യവിസർജനം പേറുന്ന റെയിൽവേ ട്രാക്കുകൾ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമായിട്ട് വെറും 9 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്ന് ഓർക്കണം. കരിപിടിച്ച, കിതച്ചു നീങ്ങുന്ന ട്രെയിനുകൾക്ക് പകരം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന 100% ഇന്ത്യയിൽ നിർമിച്ച അത്യാധുനിക വന്ദേ ഭാരത് ട്രെയിനുകൾ മലയാളികളായ നമ്മളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു..

പഴയ ജമ്മു കശ്മീരിൽ പോയവർക്കറിയാം. ജമ്മുവിനേയും കശ്മീരിനേയും തമ്മിൽ ബന്ധിപ്പിയ്‌ക്കാൻ മഞ്ഞു കാലമായാൽ സഞ്ചാര യോഗ്യമല്ലാത്ത ജമ്മു -ശ്രീനഗർ ദേശീയപാത മാത്രമാണുണ്ടായിരുന്നത്. ഇന്ന് ബിജെപി സർക്കാർ ഛനാബ് നദിയ്‌ക്ക് കുറുകേ ഈഫലിനെക്കാൾ പൊക്കത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം നിർമിച്ച് കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്‌ക്ക് കൂടുതൽ ചേർത്തു നിർത്താൻ പോകുന്നു..

ഒരിക്കൽ നമ്മെ അടക്കി ഭരിച്ച ബ്രിട്ടണെ പിന്തള്ളി നാമിന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്.. ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. പണ്ട് കാലത്ത് ആയുധങ്ങൾക്ക് വേണ്ടി നാം വിദേശ രാജ്യങ്ങളുടെ ദയ കാത്തു നിന്നിട്ടുണ്ടെങ്കിൽ ഇന്ന് നാം സ്വയം ആയുധങ്ങളും വാഹനങ്ങളും നിർമ്മിയ്‌ക്കാൻ പര്യാപ്തമായിരിക്കുന്നു. പ്രചണ്ഡ് ഹെലികോപ്ടറുകൾ ഒരുദാഹരണം മാത്രം..

അരിക്കൊമ്പനെ പിടിച്ചു കൊണ്ടു പോയ റോഡ് കണ്ട് പുളകം കൊണ്ട ഇടത് മന്ത്രിമാരും “കു”ബുദ്ധി ജീവികളുമെല്ലാം പിന്നീടാണ് അത് NH- 85 ആണെന്ന് മനസിലാക്കിയതും..
7 ൽ നിന്നും 22 ലേക്ക് AllMSകൾ, 16 ൽ നിന്നും 23 ലേക്ക് IITകൾ, ഇതെല്ലാം BJP സർക്കാർ വന്നതിന് ശേഷം സ്ഥാപിയ്‌ക്കപ്പെട്ടതാണ്..

പിന്നെ ചെങ്കോൽ, അത് ഞങ്ങളുടെ പോളിസിയാണ്, ഓർമപ്പെടുത്തലാണ്..
ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക് കാലെടുത്ത് വയ്‌ക്കുന്ന വിദേശ രാജ”കുമാരന്മാരുടേയും, കുമാരിമാരുടേയും” കിരീടധാരണം ആഘോഷമാക്കുന്ന നിങ്ങൾക്ക്
ഇവിടുള്ളതിൽ കൂടുതലൊന്നും അവിടുണ്ടായിരുന്നില്ലെന്ന ഓർമപ്പെടുത്തൽ.. ” പി. ശ്യാംരാജ് ഫേസ്ബുക്കിൽ കുറിച്ചു.

Tags: New Parliament BuildingP Syamraj
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies