ന്യൂഡൽഹി: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ വീർ സവർക്കറുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ‘രാജ്യത്തിന് വീർ സവർക്കർ നൽകിയ സംഭാവനകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. മഹാനായ വീർ സവർക്കറുടെ ദേശസ്നേഹവും ധൈര്യവും പ്രതിബദ്ധതയും ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് പ്രചോദനകരമാണ്’ ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
ഇന്ന് വീർ സവർക്കറുടെ 140-ാം ജന്മവാർഷികമാണ്. 1883 മെയ് 28-ന് മഹാരാഷ്‌ട്രയിലെ ഭാഗൂരിലാണ് സവർക്കർ ജനിച്ചത്. 1922-ൽ രത്നഗിരിയിൽ തടവിലായിരിക്കെ അദ്ദേഹം ഹിന്ദുത്വയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം വികസിപ്പിച്ചെടുത്തു. ബ്രിട്ടീഷുകാർ രണ്ട് ജീവപര്യന്തം ശിക്ഷ നൽകിയ ഏക വിപ്ലവകാരിയാണ് സവർക്കർ. 1966 ഫെബ്രുവരി 26-ന് ഇരുപതിലധികം ദിവസം ഉപവാസം കിടന്ന് വീര സവർക്കർ പ്രാണത്യാഗം ചെയ്യുകയായിരുന്നു. സാമൂഹിക പരിഷ്‌കരണങ്ങൾക്കെതിരെ സവർക്കർ നടത്തിയ പോരാട്ടങ്ങളെ കുറിച്ച് യുവാക്കളെ ബോധവത്കരിക്കാൻ മഹാരാഷ്‌ട്ര സർക്കാർ നിരവധി പരിപാടികൾ സംഘടിപ്പിക്കും.
Comments