പട്ന: ഇന്ത്യയുടെ പുതിയ പാർലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായിഉപമിച്ചുകൊണ്ടുള്ള ആർജെഡിയുടെ ട്വീറ്റിനെതിരെ വ്യാപക വിമർശനം. പാർലമെന്റിനെ ശവപ്പെട്ടിയുമായി ഉപമിച്ച് ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽകുമാർ മോദി പറഞ്ഞു. വ്യാപക പ്രതിഷേധം ഉയർന്നതോടെ ആർജെഡിയെ തള്ളിപ്പറഞ്ഞ് എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി രംഗത്തുവന്നു
‘അവർ ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചു. ഇതിൽപ്പരം അനാദരവ് എന്താണ്? എന്ന് സുശീൽകുമാർ മോദി ചോദിച്ചു. ‘പുതിയ പാർലമെന്റ് സമുച്ചയത്തെക്കുറിച്ച് മറ്റെന്തെല്ലാം പറയാൻ സാധിക്കുമായിരുന്നു. എന്തിനാണ് ശവപ്പെട്ടിയുടെ മാതൃക മുന്നോട്ട് വെച്ചത്. ആർജെഡിയ്‌ക്ക് യാതൊരു നിലപാടുമില്ല’ എന്ന് അസദുദ്ദീൻ ഒവൈസി വിമർശിച്ചു.
എന്നാൽ പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നതോടെ പാർട്ടിയുടെ നേതാക്കളായ ലാലുപ്രസാദ് യാദവും മകൻ തേജസ്വി യാദവും കടുത്ത സമ്മർദ്ദത്തിലായി. സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയ മാദ്ധ്യമപ്രവർത്തകരോട് ട്വീറ്റിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് തേജസ്വി യാദവ് ചെയ്തത്.
Comments