എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷെരീഫ്, മലപ്പുറം സ്വദേശി സഫ്‌വാൻ എന്നിവരാണ് പിടിയിലായത്. ഒരു കോടി 20 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന രണ്ട് കിലോഗ്രാം സ്വർണമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്താൻശ്രമിച്ചത്. മുഹമ്മദ് ഷെരീഫിന്റെ ശരീരത്തിൽ നിന്ന് 1061 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ നാല് ക്യാപ്‌സൂളുകളും സഫ്‌വാനിൽ നിന്ന് 1159 ഗ്രാം തൂക്കം വരുന്ന നാല് ക്യാപ്‌സൂളുകളുമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നാണ് പ്രതികളെത്തിയത്. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















Comments