തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് പണം അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനം സാമ്പത്തിക പ്രതിസസിയിലായതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റെ തലയിൽ കെട്ടിവെയ്‌ക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. കേരളം മറ്റൊരു ശ്രീലങ്കയാകാൻ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കട ബാധ്യതയുള്ള ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നെന്നും മന്ത്രിമാർക്ക് വിദേശയാത്രകൾക്കും ധൂർത്തിനും വേണ്ടിയാണ് സംസ്ഥാന സർക്കാർ കടം എടുക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാർ പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകളാണെന്ന് മന്ത്രി കൂടിച്ചേർത്തു.
ധനകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഈ കണക്കുകളെക്കുറിച്ച് ധാരണയില്ല. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മറ്റ് രാജ്യങ്ങൾക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പ പരിധി വെട്ടിക്കുറച്ചതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തിന് കത്ത് എഴുതുമെന്ന് പറഞ്ഞിനെ സ്വാഗതം ചെയ്യുന്നു എന്നും വി. മുരളീധരൻ പറഞ്ഞു.
















Comments