ലക്നൗ: താൻ ഹിന്ദുവാണെന്ന തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയും മതം മാറ്റുകയും പിന്നീട് ഗർഭിണിയായപ്പോൾ വിഷം നൽകി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മുഹമ്മദ് നവീദ്, ഫർഹാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുസ്താഖിമിന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് ‘ദി കേരള സ്റ്റോറി’ മോഡൽ സംഭവം അരങ്ങേറിയത്. സംഭവത്തിൽ ലൗ ജിഹാദ് ആരോപിച്ച് പ്രതികൾക്കെതിരെ കർശനമായ നടപടി വേണമെന്ന ആവശ്യവുമായി സാമൂഹിക സംഘടനകളും നാട്ടുകാരും രംഗത്തുവന്നു.
ലഖിംപൂർ ജില്ലയിലെ പാലിയ സ്വദേശിയായ സീമ ഗൗതം എന്ന യുവതിയ്‌ക്കാണ് ദാരുണ സംഭവമുണ്ടായത്. നവീദ് ഹിന്ദുവാണെന്ന് പറഞ്ഞ് 23 കാരിയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന പ്രണയത്തിലായ ഇവർ ലിവിംഗ് ടുഗതറിൽ താമസിക്കാൻ തുടങ്ങി. ഒരു സ്വകാര്യ കണ്ണാശുപത്രിയിൽ ജോലി ചെയ്യുന്ന സീമ ഗൗതമിനൊപ്പം മുറിയെടുത്താണ് നവീദ് താമസിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ യുവതി ഗർഭിണിയായി.
അധികംവൈകാതെ നവീദ് യുവതിയുടെ സ്വകാര്യചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. സീമ ഗൗതമിന്റെ പേര് സോയ സിദ്ദിഖി എന്നാക്കാൻ ശ്രമം നടത്തി. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച യുവതിയെ നവീദ് തന്റെ സഹായികളുടെ സഹായത്തോടെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു.
മെയ് 27 ശനിയാഴ്ച രാത്രിയോടെ വിഷം ഉള്ളിൽ ചെന്ന യുവതിയെയും കൊണ്ട് നവീദും ഒരു സുഹൃത്തുക്കളെയും കൂട്ടി ആശുപത്രിയിലെത്തിയെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതി 6 മാസം ഗർഭിണിയായിരുന്നു. നവീദിന്റെയും കൂട്ടരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചു. ഇതിനിടയിൽ യുവതിയുടെ മൃതദേഹം ബലമായി കൊണ്ടുപോകാൻ നവീദ് ശ്രമിച്ചു.
എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായ നവീദും സുഹൃത്തുക്കളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഭവസ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതം മാറിയ ശേഷം സീമ ഗർഭിണിയായപ്പോൾ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് സീമയുടെ കുടുംബം ആരോപിക്കുന്നത്. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
https://twitter.com/shahjahanpurpol/status/1662742208208928770?s=20
Comments