സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങി: സാക്ഷ്യം വഹിച്ച് പയ്യന്നൂർ കോളേജ്

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന വീഡിയോകളിൽ ഒന്നാണ് നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ചേര്‍ന്ന് പുറത്തിറക്കിയ സോവ് ദ ഡേറ്റ് വീഡിയോ. രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേർന്നതായിരുന്നു വീഡിയോ. സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ കൂടുതൽ പേരും ഇതൊരു യഥാര്‍ഥ വിവാഹത്തിനുള്ള ക്ഷണമാണെന്നാണ് കരുതിയത്.

എന്നാൽ, യാഥാർത്ഥ്യം അതല്ലായിരുന്നു. ഇത് ഇരുവരുടെയും പുതിയ ചിത്രമായ ‘സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. എന്ന സിനിമയ്‌ക്കു വേണ്ടിയുള്ള പ്രമോഷനായിരുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഇമാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരാണ് നിര്‍മ്മാണം. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.

പയ്യന്നൂർ കോളേജിൽ വെച്ച് ഇന്നായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് പൂജ ചടങ്ങുകശും നടന്നത്. ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷകപ്രീതിയാർജിച്ച കഥാപാത്രങ്ങളാണ് ഇവരും. ഈ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് വരുമ്പോള്‍ ‘ആയിരം കണ്ണുമായി കാത്തിരുന്നു’ നിന്നെ ഞാന്‍ എന്ന ഗാനം വരുന്നുണ്ട്. ‘ആയിരം കണ്ണുമായി കാത്തിരുന്നു’ എന്നതായിരിക്കും ചിത്രത്തിന്‍റെ ആദ്യ ടൈറ്റില്‍ എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

രാജേഷ് മാധവൻ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം വെള്ളിത്തിരയിലെത്തുക. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ച് ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ആയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയഹാരിയായ പ്രണയകഥ’യിലൂടെ പ്രേക്ഷകരകിലേക്കെത്തുന്നത്.

Share
Leave a Comment