നാസിക്ക് : ബോളിവുഡില്‍ അരങ്ങേറി വളരെ പെട്ടെന്ന് തന്നെ താരപദവിയിലേയ്‌ക്ക് ഉയര്‍ന്നുവന്ന നടിയാണ് കൃതി സനോന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരത്തിന് നിരവധി യുവ ആരാധകരുമുണ്ട്. ഹീറോപാണ്ടി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ കൃതി പിന്നീട് ദില്‍വാലെ, റാബ്‍ത, ബറേലി കി ബര്‍ഫി, ലൂക്ക ചുപ്പി, മിമി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
മോഡലിങ് വഴിയാണ് താരം സിനിമയില്‍ എത്തുന്നത്. നിലവിൽ തെന്നിന്ത്യൻ താരം പ്രഭാസ്, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ‘ആദിപുരുഷ്’ ആണ് കൃതിയുടെ പുതിയ ചിത്രം . തിങ്കളാഴ്ച ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘റാം സിയ റാം’ പുറത്തിറങ്ങിയിരുന്നു.
ഗാനത്തിന്റെ പ്രകാശനത്തിന് ശേഷം നടി കൃതി സനോൺ ഗായിക സചേത്, പരമ്പര എന്നിവരോടൊപ്പം എത്തിയത് നാസിക്കിലെ പഞ്ചവടിയിലുള്ള സീതാ ഗുഹയിലും കലാറാം ക്ഷേത്രത്തിലുമാണ് . ഇവിടെ ആരതി അടക്കമുള്ള പൂജകളിലും താരം പങ്കെടുത്തു.
ഈ ചിത്രങ്ങളും വീഡിയോകളും ബോളിവുഡ് ഫോട്ടോഗ്രാഫർ വരീന്ദർ ചൗള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീരാമനായി പ്രഭാസും മാതാ സീതയായി കൃതി സനോനും രാവണനായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.
















Comments