അമരാവതി: രോഗിയായ ഭർത്താവിന്റെ മൃതദേഹം ആരുമറിയാതെ കത്തിച്ച് വയോധിക. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പട്ടിക്കോണ്ടയിലാണ് സംഭവം നടന്നത്. പഴയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ചാണ് വയോധിക മൃതദേഹം കത്തിച്ചതെന്നാണ് പോലീസ് നിഗമനം.
എന്നാൽ, മാരകമായ അസുഖത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൃഷ്ണയ്യ മരിച്ചതെന്നും അയല്‍വാസികളാരും സഹകരിക്കില്ലെന്നു കരുതി മൃതദേഹം വീട്ടില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നെന്നുമാണ് ഭാര്യയായ ലളിത പോലീസിനോട് പറഞ്ഞത്. അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നേ് പോലീസ് എത്തിയപ്പോൾ മൃതദേഹം 80 ശതമാനത്തോളം കത്തിയിരുന്നു.
ഭാര്യ ലളിതയുടെ മൊഴിയനുസരിച്ച്, രാവിലെ 9:30 ഓടെയാണ് അദ്ദേഹം മരണപ്പെട്ടതായി കണ്ടത്. അയല്‍വാസികള്‍ അന്തിമ കര്‍മ്മത്തില്‍ പങ്കെടുക്കില്ലെന്ന് കരുതി അവർ വീട്ടിലെ പുസ്തകങ്ങളെല്ലാം അദ്ദേഹത്തിന്റെ ദേഹത്ത് വെച്ച് കത്തിച്ചു. അവര്‍ മാനസികമായി ശരിയായ അവസ്ഥയിലെല്ലെന്ന് തോന്നുന്നു. ഇരുവരുമാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.’ പോലീസ് വ്യക്തമാക്കി.
ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറാണ്, മറ്റൊരാള്‍ ലണ്ടനിലാണ്. ഭര്‍ത്താവിന്റെ മരണം മൂലമുണ്ടായ പരിഭ്രാന്തിയിലാവാം ലളിത ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തതെന്നും ഊഹാപോഹങ്ങളുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments