പാലക്കാട്: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. കാഞ്ഞിരപ്പുഴ വാർഡ് നമ്പർ മൂന്ന് കല്ലമലയിലാണ് ശ്രീമതി ശോഭന വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് വാർഡിൽ 93 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ വിജയം.
ഒമ്പത് ജില്ലകളിലെ 19 തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ, ഒൻപതിടത്ത് എൽഡിഎഫ് വിജയിച്ചു. എട്ടിടത്ത് യുഡിഎഫും വിജയിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിലായി 2 കോർപ്പറേഷനുകളിലും 2 മുനിസിപ്പാലിറ്റികളിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
രാവിലെ പത്തിനുതന്നെ വോട്ടെണ്ണൽ ആരംഭിച്ചു. കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പിൽ മികച്ച പോളിങ്ങാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയായിരുന്നു വോട്ടെടുപ്പ്. ആകെ 60 സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. അതിൽ 29 പേർ വനിതകളാണ്.
Comments