ഭോപ്പാൽ: ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ സ്‌കൂൾ അധികൃതർ ഹിജാബ് ധരിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മദ്ധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 18 വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ തയ്യാറാക്കിയ പോസ്റ്ററിലാണ് ഫോട്ടോ ഷോപ്പിലൂടെ ഹിജാബ് ചേർത്ത് പ്രസിദ്ധീകരിച്ചത്.
ഗംഗാ ജമ്ന ഹയർ സെക്കൻഡറി സ്‌കൂൾ നടത്തുന്ന മുസ്താഖ് മുഹമ്മദാണ് സംഭവത്തിന് പിന്നിൽ. കുട്ടികളുടെ മതം പരിഗണിക്കാതെയാണ് സ്‌കൂൾ അധികൃതർ ശിരോവസ്ത്രം ധരിപ്പിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിച്ചതൊടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാൽ ഫോട്ടോയിലുള്ള കുട്ടികൾ പരാതി നൽകാൻ തയ്യാറായിട്ടില്ല.
എന്നാൽ പ്രാഥമിക അന്വേഷണത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉത്തരവിട്ടത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
Comments