തിരുവനന്തപുരം: തിരുവന്തപുരം വെള്ളറടയിൽ സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷം. സ്‌കൂളിൽ പ്രവേശനോത്സവം നടക്കാനിരിക്കെ സ്‌കൂൾ അലങ്കാര പരിപാടികൾ നടക്കുന്നതിനിടെയാണ് വിദ്യാർത്ഥി നേതാക്കാൾ തമ്മിൽ വാക്കേറ്റമുണ്ടായത്. കെഎസ് യു-എസ്എഫ്‌ഐ സംഘടനകൾ തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്.
സ്‌കൂൾ അലങ്കാര പണികൾ നടക്കുന്നതിനിടെ, അലങ്കരിക്കാൻ തോരണം നൽകിയില്ലെന്നാരോപിച്ചാണ് ഇരു സംഘടനകളിൽപെട്ടവർ തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തിൽ എസ്എഫ്‌ഐ വെള്ളറട ഏരിയ പ്രസിഡന്റ് മൻസൂറിനും മറ്റ് പ്രവർത്തകർക്കും മർദ്ദനമേറ്റു. തുടർന്ന് വെള്ളറട കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസ് അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ ഒമ്പത് കോൺഗ്രസ് പ്രവർത്തകരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















Comments