കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ ഇന്ന് പുലർച്ചയോടെയായിരുന്നു പോലീസിന്റെ വലയിലായത്.
ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസിൽ കയറിയായിരുന്നു ഇയാളുടെ നഗ്നതാപ്രദർശനം. സ്വകാര്യ ബസിൽ വെച്ച് യുവതിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതി ബസിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. പിന്നാലെ യുവതി ഇരിക്കുന്നതിന് സമീപമുള്ള സീറ്റിൽ വന്നിരുന്നു. പ്രതി യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗ്നതാ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ പകർത്തുന്നുവെന്ന് മനസ്സിലായിട്ടും യാതൊരു കൂസലൊന്നുമില്ലാതെയാണ് ഇയാൾ പ്രവൃത്തി തുടർന്നത്.
ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു. സംഭവത്തിൽ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ അറിയിച്ചിരുന്നു.
















Comments