സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവ സാന്നിധ്യമാണ് അദ്ദേഹം. ചലച്ചിത്ര ലോകത്ത് നിന്ന് തനിക്ക് നേരിട്ട തിരിച്ചടികളെ കുറിച്ച് തുറന്നടിക്കുകയാണ് വിജയ് യേശുദാസ്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ-1-ൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും ബോളിവുഡിൽ താൻ പാടിയ ഗാനം വേറെ ഒരാളെ വെച്ച് പാടിച്ച് സിനിമയിൽ ഉപയോഗിച്ചെന്നും വിജയ് യേശുദാസ് പറഞ്ഞു.
‘ ഞാൻ പാടിയ ഗാനം വേറൊരാളെ കൊണ്ട് പാടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന് ചിത്രത്തിന് വേണ്ടി ഞാനൊരു ഗാനം ആലപിച്ചിരുന്നു. ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറെ ഒരാളെ വെച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തുവെന്നാണ് അവർ അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു, അതുകൊണ്ട് കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു ഞാൻ” -വിജയ് യേശുദാസ് പറഞ്ഞു.
പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗത്ത് അഭിനയിച്ച സംഭവം അദ്ദേഹം ഓർമ്മിച്ചു. അപ്രതീക്ഷിതവും അതിശയകരവുമായ അനുഭവമായിരുന്നു അത്. ഞാൻ അഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ ആയിരുന്നു പിഎസ് 1-ൽ മണി രത്‌നത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. നെഗറ്റീവ് ഷെയ്ഡുള്ള ഒരു വേഷത്തെപ്പറ്റി അദ്ദേഹം മുൻപ് ഒരിക്കൽ സൂചിപ്പിച്ചിരുന്നു. പക്ഷേ തനിക്ക് ലഭിക്കുമോ എന്നറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭിനയിച്ചത് വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നുവെന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.
















Comments