കോഴിക്കോട്: വൻ തോതിൽ പി ആർ വർക്കുകൾ ചെയ്തു പ്രവേശനോത്സവം ആഘോഷിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പിലെ അനാസ്ഥയുടെ നേർചിത്രമാണ് കോഴിക്കോട്ട് കാണുന്നത്. സ്‌കൂൾ കിണർ വൃത്തിയാക്കാൻ ആളിനെ കിട്ടാത്തതുകൊണ്ട് അദ്ധ്യാപികമാർ കിണറ്റിലിറങ്ങി വൃത്തിയാക്കി. കോഴിക്കോട് ബാലുശ്ശേരിയിലെ എരമംഗലം ഗവ. സ്അദ്ധ്യാപികമാരായ സിൽജ, ധന്യ എന്നിവരാണ് കിണറു വൃത്തിയാക്കാനായി ഇറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂൾ നവീകരണം കഴിഞ്ഞതാണ്.എന്നാൽ അതിൽ കിണർ വൃത്തിയാക്കിയിരുന്നില്ല. അപ്പോഴാണ് കിണറിനുള്ളിൽ മണ്ണും ചെളിയും നിറഞ്ഞു കിടക്കുന്നത് ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. എല്ലാം കഴിഞ്ഞു വിദ്യാഭ്യാസ മന്ത്രി ഫെയ്സ് ബുക്ക് കുറിപ്പിലൂടെസ്‌കൂളിലെ അദ്ധ്യാപികമാരെ അഭിനന്ദിച്ചിട്ടുണ്ട്.
കിണറ്റിനുള്ളിൽ സ്‌കൂൾ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു തുള്ളിവെള്ളമില്ലെന്ന് മനസ്സിലായതോടെയാണ് പണിയ്‌ക്ക് ആളിനെ അന്വേഷിച്ചത്. കിട്ടാതെ വന്നപ്പോൾ കിണറ്റിലിറങ്ങാൻ ഇരുവരും തയ്യാറാകുകയായിരുന്നു. കിണർ വൃത്തിയാക്കാൻ പലരേയും വിളിച്ചെങ്കിലും ആരുമെത്തിയില്ല. വെള്ളമില്ലാതെ എന്ത് ചെയ്യുമെന്ന് പേടിച്ചുനിന്നപ്പോഴാണ് അധ്യാപികമാർ സന്നദ്ധരായതെന്ന് പ്രധാനധ്യാപകന്റെ ചുമതലയിലുള്ള എസ് സജിത്ത് പറഞ്ഞു.
അങ്ങനെ, സിൽജ ടീച്ചറും ധന്യ ടീച്ചറും കിണറ്റിലും പ്രധാനാധ്യാപകനും അധ്യാപകരായ ഹബീബ, പ്രളിത, ജസ്‌ന, അനീഷ എന്നിവർ പുറത്തും പണി തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ കിണർ വൃത്തിയാക്കി രണ്ടുപേരും പുറത്തേക്കിറങ്ങി. അധ്യാപകരുടെ പ്രവർത്തി സാമൂഹ്യമാധ്യമങ്ങളിലും വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നാല് തൊടികളുള്ള കിണറിൽ ഏണി വെച്ചാണ് അധ്യാപികമാർ ഇറങ്ങിയത്.
















Comments