ഇടുക്കി: ചക്കക്കൊമ്പനെ കണ്ട് ഭയന്നോടി ഒരാൾക്ക് പരിക്ക്. ചിന്നക്കനാൽ 301 കോളനിയിലാണ് സംഭവം. കോളനി നിവാസി കുമാറിനാണ് പരിക്കേറ്റത്. ഇയാളുടെ തലയ്‌ക്കും കൈ-കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കുപറ്റിയ കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം രാത്രിയി റോഡിൽ ഇറങ്ങിയ ചക്കക്കൊമ്പന് കാർ അപകടത്തിൽപെട്ട് പരിക്കേറ്റിരുന്നു. ശേഷം വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ചക്കക്കൊമ്പൻ. അപകടത്തിൽ കാർയാത്രക്കാർക്ക് സാരമായി പരിക്കേറ്റിരുന്നു. എന്നാൽ സാരമായ പരിക്കുകൾ മാത്രമേ ചക്കക്കൊമ്പന് ഉണ്ടായിരുന്നുള്ളു.
















Comments