ഇലക്ട്രിക് വാഹന വിപണിയിൽ നേട്ടങ്ങൾ കൊയ്ത് ടാറ്റ മോട്ടേഴ്‌സ്.കഴിഞ്ഞ മെയ് മാസത്തിൽ വാഹന വിൽപ്പന 66 ശതമാനം ഉയർന്ന് 5,805 യൂണിറ്റ് ഉയർന്നതായി ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,505 യൂണിറ്റായിരുന്നു.
ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വിൽപ്പന മെയ് മാസത്തിൽ 73,448 യൂണിറ്റായിരുന്നു, മുൻ വർഷം ഇത് 74,755 യൂണിറ്റായിരുന്നു. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 6 ശതമാനം ഉയർന്ന് 45,984 യൂണിറ്റിലെത്തി. കഴിഞ്ഞവർഷം പാസഞ്ചർ വെഹിക്കിൾസ്, പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്നിവയുടെ ആകെ വിൽപ്പന ഇത് 43,392 യൂണിറ്റായിരുന്നു.
ടാറ്റ മോട്ടേഴ്‌സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ വർഷം മെയ് മാസത്തിൽ ഹെവി കൊമേഴ്സ്യൽ വാഹന ട്രക്കുകളുടെ വിൽപ്പന 11 ശതമാനം ഉയർന്ന് 8,160 യൂണിറ്റിലെത്തി, 2022 മെയ് മാസത്തിൽ ഇത് 7,343 യൂണിറ്റായിരുന്നു. പാസഞ്ചർ വാഹനങ്ങളുടെ അനുപാതം 7 ശതമാനം ഉയർന്ന് 3,874 യൂണിറ്റിലെത്തി, 2022 മെയ് മാസത്തിൽ ഇത് 3,682 യൂണിറ്റായിരുന്നു. എന്നാൽ 2023 ഏപ്രിലിൽ, ടാറ്റ മോട്ടോഴ്സ് ആകെ 6,516 ഇലക്ട്രിക് വാഹനങ്ങളാണ് വിൽപ്പന നടത്തിത്, ഇത് 2022 ഏപ്രിലിൽ വിറ്റത് വെറും 2,333 ഇലക്ട്രിക് വാഹനങ്ങളായിരുന്നു.
Comments