ന്യൂഡൽഹി: ഡിംസബറിനകം ഭൂരിഭാഗം ഇടങ്ങളിലും 5ജി എത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഡിസംബറിനകം രാജ്യത്ത് 65 ശതമാനം ഇടങ്ങളിലും 5ജി എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രാജ്യത്ത് വ്യാജ കോളുകളിൽ കാര്യമായ കുറവുണ്ടായതായും 40 ലക്ഷം സിമ്മുകൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ഒക്ടോബർ ഒന്നിനാണ് ഇന്ത്യയിൽ 5ജി സേവനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 13 ഇടങ്ങളിലാണ് 5ജി അവതരിപ്പിച്ചത്. മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 1.01 ലക്ഷം കേന്ദ്രങ്ങളിലാണ് 5ജി സേവനത്തിനുള്ള അടിസ്ഥാന സൗകര്യം സജ്ജമായത്. കേരളത്തിൽ പത്ത് ജില്ലകളിലായി 3,022 കേന്ദ്രങ്ങളാണ് 5ജിയ്‌ക്ക് സജ്ജമായത്. ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുള്ളത് റിലയൻ ജിയോയാണ് – 82,509. 19,142 കേന്ദ്രങ്ങളിലാണ് ഭാരതി എയർടെൽ അടിസ്ഥാനസൗകര്യം ഒരുക്കിയത്.
Comments