ന്യൂഡൽഹി: ഭൂമിയിൽ ജീവന്റെ അടിസ്ഥാനം ജലമാണ്. അതിനാൽ ജലമില്ലാതെ ജീവികൾക്കും സസ്യങ്ങൾക്കും നിലനിൽപ്പില്ല. എന്നാൽ ജലത്തിന്റെ അഭാവത്തിൽ ജീവിക്കാൻ കഴിയുന്ന 62 സസ്യങ്ങളെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ വാർത്തയാണ് ശാസ്ത്രലോകത്ത് നിന്ന് പുറത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നോർഡിക് ജേണൽ ഓഫ് ബോട്ടണിയിൽ പ്രസിദ്ധീകരിച്ചു.
പൂനെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. പുതുതായി കണ്ടെത്തിയ 16 സസ്യവർഗ്ഗങ്ങൾ ഇന്ത്യൻ ഭൂപ്രകൃതിയിൽ മാത്രം കാണുന്നവയും, 12 എണ്ണം പശ്ചിമഘട്ട മലനിരകൾക്ക് മാത്രം വളരുന്നവയുമാാണ്. പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകൾ സാധാരണ ഭൂപ്രകൃതിയാണെങ്കിലും, ഈ മേഖലയിലെ ഇത്തരം സസ്യങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
പശ്ചിമ ഘട്ടത്തിലെ പാറക്കെട്ടുകൾ കൂടാതെ, ഭാഗികമായി തണലുള്ള വനങ്ങളിലെ മരക്കൊമ്പുകളും ജലമില്ലാതെ നിലനിലനിൽക്കാൻ സാധിക്കുന്ന സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പഠനത്തിലെ കണ്ടെത്തലുകൾ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതികമന്ത്രാലയം വ്യക്തമാക്കി.
ജലലഭ്യത ഇല്ലാത്തപ്പോൾ ചെടികൾ പ്രവർത്തനരഹിതമായ അവസ്ഥയിലേക്ക് കടക്കുന്നതിനാൽ കടുത്ത ജലക്ഷാമം അതിജീവിക്കാൻ കഴിവുള്ളവയാണ്. വെള്ളം വീണ്ടും ലഭ്യമാകുമ്പോൾ അവയുടെ പൂർവ്വാവസ്ഥയിൽ എത്തുന്നു. പുതുതായി കണ്ടെത്തിയ സസ്യവർഗ്ഗങ്ങൾക്ക് ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. കുറച്ച് വെള്ളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാൻ കഴിയുന്ന വിളകളുടെ വികസനത്തിന് കണ്ടെത്തൽ സഹായകരമാകുമെന്ന പ്രതീക്ഷയാണ് ഗവേഷകർ പങ്കുവെക്കുന്നത്.
Comments