ഇലോൺ മസ്ക് ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്ന ആളാണ്. മിക്കപ്പോഴും സ്വന്തം പ്രവൃത്തികൾ കൊണ്ടാണ് മസ്ക് വാർത്തകളിൽ ഇടം പിടിക്കുന്നത്. എന്നാൽ മസ്ക് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത് ഇന്ത്യൻ പരമ്പരാഗത വേഷത്തിലാണ്. ഷെർവാണി ധരിച്ച ഇലോൺ മസ്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിവാഹ ഫോട്ടോഗ്രാഫറും എഐ ആർട്ടിസ്റ്റുമാണ് ട്വിറ്റർ മേധാവി എലോൺ മസ്കിനെ ഇന്ത്യൻ വരനായി സങ്കൽപ്പിച്ച് ചിത്രം സൃഷ്ടിച്ചത്. റോളിംഗ് ക്യാൻവാസ് പ്രസന്റേഷൻസ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ ആദ്യം പങ്കുവെച്ചത്. മിഡ്ജോർണി ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഷെർവാണി ധരിച്ച്, വിവാഹ അതിഥികൾക്കൊപ്പം നൃത്തം ചെയ്യുന്നതും കുതിര സവാരി നടത്തും ചിത്രത്തിലുണ്ട്.
ചിത്രങ്ങൾ ഒടുവിൽ സാക്ഷാൽ ഇലോൺ മസ്കിന്റെ കൈകളിൽ എത്തി. ചിത്രം ഇഷ്ടപ്പെട്ട മസ്ക്, ‘ ഐ ലവ് ഇറ്റ്’ എന്ന് കുറിച്ചു. ഒപ്പം ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രവും റിയാക്ഷനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി ഇലോൺ മസ്ക് തിരിച്ചുപിടിച്ചു. ആഡംബര വ്യവസായി ബെർണാഡ് അർനോൾട്ടിനെയാണ് മസ്ക് മറികടന്നത്.
Comments