സിനിമയിൽ വളരെപെട്ടെന്നു തന്നെ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് കീർത്തി സുരേഷ്. മലയാളിയാണെങ്കിലും തെന്നിന്ത്യൻ സിനിമകളിലാണ് കീർത്തി കൂടുതലായി തിളങ്ങിയത്. ഇപ്പോഴിതാ, കീർത്തിയെ കുറിച്ച് നിർമാതാവ് ബോണി കപൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകുന്നത്. തന്റെ ഭാര്യയുമായി ബന്ധപ്പെടുത്തിയായിരുന്നു ബോണി കപൂർ പരാമർശം നടത്തിയത്.
തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണെന്നാണ് ബോണി കപൂറിന്റെ വാക്കുകൾ. മാമന്നന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആണ് ബോണി കപൂര്‍ തന്റെ സൗന്ദര്യ സങ്കല്‍പ്പത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമന്നൻ. ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി ഫഹദും വടിവേലുവും എത്തുന്നുണ്ട്. ‘മാമന്നന്‍’ ജൂണ്‍ 29ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയത്. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്.
















Comments