തൃശൂർ: നടനും ഹാസ്യതാരവുമായ കൊല്ലം സുധി(39) വാഹനാപകടത്തിൽ മരിച്ചു. പ്രോഗ്രാം കഴിഞ്ഞ് വടകരയിൽനിന്ന് തിരിച്ചുവരവെ പുലർച്ചെ 4.40-ഓടെ തൃശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു ആപകടം.
ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകട സമയത്ത് ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻതന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹാസ്യപരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
















Comments