ഒരു വൃക്ഷതൈ കൂടി വെച്ചുപിടിപ്പിക്കാൻ ഒരു ദിനം. പ്രകൃതി സംരക്ഷണം ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ ലോക പരിസ്ഥിതി ദിനവും ആഘോഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഓരോ തൈകൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതി ദിനം വിപുലമാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ന് ആഗോളതലത്തിൽ തന്നെ പ്ലാസ്റ്റിക് വെല്ലുവിളിയാണ്. അതുകൊണ്ടാണ് ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രവാക്യം ‘പ്ലാസ്റ്റികിനെ പരാജയപ്പെടുത്തുക’ എന്നതായത്.
ഒരു തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും ജൈവവൈവിധ്യത്തിനും ഹാനികരമാകുക മാത്രമല്ല, ഭുമിയുടെ മൊത്തം ആവാസവ്യവസ്ഥയ്‌ക്ക് അത് ദോഷകരമായി ബാധിക്കും. നദീ തടാകങ്ങളിൽ വലിച്ചെറിയുന്ന് പ്ലാസ്റ്റിക് ഒഴുകിയെത്തി സമുദ്രത്തിന്റെ അടിത്തട്ട് വരെയുള്ള ഭൂമിയെ മലിനമാക്കുന്നു. കേരളത്തിൽ നിലം നികത്താൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിലൂടെയുണ്ടാകുന്ന ഭവിഷത്തുകൾ ആരും മനസിലാക്കുന്നില്ല. ഇത്തരത്തിൽ നികത്തപ്പെടുന്ന ഭൂമിയിൽ ഒരു ചെടിയും വളരില്ലെന്ന് അറിയാതെയല്ല ഇത് ചെയ്യുന്നത്. ഇങ്ങനെ മണ്ണിനടിയിൽ അടിയുന്ന പ്ലാസ്റ്റിക് പതിറ്റാണ്ടുകൾ മണ്ണിൽ ലയിക്കാതെ പ്ലാസ്റ്റിക്കായി തന്നെ കിടക്കും. ഇതേസമയം, മറുഭാഗത്ത് പ്ലാസ്റ്റിക് ഉപയോഗം വർദ്ധിച്ചു വരികയാണ്. തുണി, സഞ്ചി എന്നിവ ഉപയോഗിക്കുന്നതിന് പകരം പ്ലാസ്റ്റിക തന്നെയാണ് കൂടുതലും ആൾക്കാർ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിച്ച് വലിച്ചെറിയുന്ന് പ്ലാസ്റ്റിക് പിന്നെയും വിനാശമാണ് ഉണ്ടാക്കുന്നത്.
കുപ്പിവെള്ളം മാത്രം പരിശോധിക്കുകയാണെങ്കിൽ എത്ര ലക്ഷം കുപ്പികളാണ് ഓരോ ദിവസവും തെരുവിൽ വലിച്ചെറിയുന്നത്. വിവാഹ ചടങ്ങുകളകളിലും എല്ലാ പൊതുപരിപാടികളിലും പ്ലാസ്റ്റികിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണ്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്‌ക്കാനാണ് പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നതും ശ്വസിക്കുന്നതും മാരകമായ രോഗങ്ങൾക്ക് കാരണമാണ് എന്ന തിരിച്ചറിവ് ഉൾക്കൊണ്ട് പരിസ്ഥിതി ദിന മുദ്രാവാക്യത്തിൽ നമുക്ക് പങ്കുചേരാം.
ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാർഷികം കൂടിയാണ് ഈ വർഷം. 1972- ൽ യുഎൻ ജനറൽ അസംബ്ലി ജൂണ് 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. 1973 ൽ ‘ഒരു ഭൂമി മാത്രം’ എന്ന മുദ്രാവാക്യത്തോടെയാണ് ആദ്യത്തെ പരിസ്ഥിതി ദിനാഘോഷം നടന്നത്. അന്ന് മുതൽ ഇന്ന് വരെ ഈ ദിനം പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുകയും നാളെയ്‌ക്ക് വേണ്ടി ഒരു തൈ എന്ന നിലയിൽ ഒരു വൃക്ഷതൈ നടുകയും ചെയ്യുന്നു. 1973-ന് ശേഷമുള്ള വർഷങ്ങളിൽ, വായു മലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം, അനധികൃത വന്യജീവി വ്യാപാരം, സുസ്ഥിര ഉപഭോഗം, സമുദ്രനിരപ്പ് വർദ്ധനവ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു ഓർമപ്പെടുത്തലായി പരിസ്ഥിതി ദിനം മാറി.
Comments