നടൻ കൊല്ലം സുധിയുടെ വിയോഗവാർത്തയിൽ പ്രതികരിച്ച് അവതാരികയായ ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെമരണ വാർത്ത ഉൾക്കൊള്ളാനാകുന്നില്ലെന്ന് ലക്ഷ്മി നക്ഷത്ര പറഞ്ഞു. സുധിയുടെ മരണ വാർത്ത കേട്ട് നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും വിശ്വസിക്കാനാകുന്നില്ലെന്നുമം ലക്ഷ്മി പറഞ്ഞു.
‘എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടൻ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ. അദ്ദേഹം ഇപ്പോൾ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു’ എന്നായിരുന്നു സുധിയുടെ മരണവാർത്തയെ കുറിച്ച് ലക്ഷ്മി പ്രതികരിച്ചത്. ‘എന്റെ സുധി ചേട്ടാ, എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത്, സ്വന്തം ചേട്ടനായിരുന്നു, ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു എന്നായിരുന്നു താരത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
പ്രോഗ്രാം കഴിഞ്ഞ് വടകരയിൽനിന്ന് തിരിച്ചുവരവെ പുലർച്ചെ 4.40-ഓടെ തൃശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു ആപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകട സമയത്ത് ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻതന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
















Comments